അമിതമായി മാമ്പഴം കഴിക്കുന്നത് ശരീരത്തിലെ ചൂട് കൂടാൻ കാരണമാകുമോ? നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Published : May 22, 2026, 10:55 AM IST
 Mango

Synopsis

ചൂട് സമയങ്ങളിൽ മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ, വിറ്റാമിൻ സി, ഫോളറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

മാമ്പഴം കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരുമുണ്ടാകില്ല. പ്രത്യേകിച്ചും ചൂട് സമയങ്ങളിൽ മാങ്ങ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ ധാരാളം ഫൈബർ, വിറ്റാമിൻ സി, ഫോളറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാമ്പഴം കഴിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാണ്.

1.അമിതമാകരുത്

അമിതമായി മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമല്ല. ഒന്നിൽ കൂടുതൽ കഴിക്കുമ്പോൾ ശരീരത്തിലെ കലോറിയുടെയും ഷുഗറിന്റെയും അളവും കൂടാൻ കാരണമാകും.

2. പകൽ സമയങ്ങളിൽ കഴിക്കാം

പകൽ സമയങ്ങളിൽ മാമ്പഴം കഴിക്കുന്നത് ദഹനത്തെ പിന്തുണയ്ക്കാനും നല്ല ഊർജ്ജം ലഭിക്കാനും സഹായിക്കും. പ്രത്യേകിച്ചും ചൂട് കാലങ്ങളിൽ കഴിക്കുന്നത് ഗുണകരമാണ്.

3. ചേർത്ത് കഴിക്കുന്ന ഭക്ഷണങ്ങൾ

യോഗർട്ട്, നട്സ് എന്നിവയ്‌ക്കൊപ്പം മാമ്പഴം കഴിക്കുന്നത് ആരോഗ്യകരമാണ്. ഇത് മധുരം ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കുന്നു.

4. വെള്ളം കുടിക്കണം

മാമ്പഴം കഴിച്ചതിന് ശേഷം ആവശ്യത്തിന് വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. മധുരമുള്ള പഴങ്ങൾ കഴിച്ചതിന് ശേഷം വെള്ളം കുടിക്കാതിരിക്കുന്നത് നിങ്ങൾക്ക് കൂടുതൽ ക്ഷീണം അനുഭവപ്പെടാൻ കാരണമാകുന്നു.

5. കഴുകി വൃത്തിയാക്കാം

കഴിക്കുന്നതിന് മുമ്പ് മാമ്പഴം കഴുകി വൃത്തിയാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കഴുകി കുറച്ച് നേരം തണുക്കാൻ വെച്ചതിന് ശേഷം കഴിക്കുന്നതാണ് നല്ലത്.

PREV
Read more Articles on
click me!

Recommended Stories

ദിവസവും വാൾനട്ട് കുതിർത്ത് കഴിച്ചോളൂ, കാരണം
കുട്ടികൾക്ക് നിർബന്ധമായും നൽകേണ്ട 6 ബ്രെയിൻ ഫുഡ്ഡുകൾ ഇതാണ്