ചപ്പാത്തി കഴിച്ചാൽ ശരീരഭാരം കുറയുമോ?

Published : May 11, 2019, 08:18 PM ISTUpdated : May 11, 2019, 08:23 PM IST
ചപ്പാത്തി കഴിച്ചാൽ ശരീരഭാരം കുറയുമോ?

Synopsis

രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

രാത്രി ചോറ് അല്ലെങ്കിൽ ചപ്പാത്തി കഴിക്കുന്നവരാണ് ഇന്ന് മിക്കവരും. രാത്രി ചോറ് സ്ഥിരമായി കഴിച്ചാൽ ശരീരഭാരം കൂടാം. അത് കൊണ്ടാണ് മിക്കവരും ചപ്പാത്തി കഴിക്കുന്നത്. ആരോ​ഗ്യസംരക്ഷിക്കുന്നതിന് ഏറ്റവും നല്ല ഭക്ഷണമാണ് ചപ്പാത്തി. രാത്രിയിൽ ചപ്പാത്തി കഴിക്കുന്നതിന്റെ ​ഗുണങ്ങൾ ചെറുതൊന്നുമല്ല.

 നമ്മുടെ ശരീരത്തിന് പോഷകങ്ങള്‍ ആവശ്യമുള്ള സമയമാണ് രാത്രി. അതിനാല്‍ ആ സമയത്ത് തന്നെ ചപ്പാത്തി കഴിക്കുന്നത് കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നു. രാത്രിയിൽ ചപ്പാത്തി കഴിക്കുന്നത് ശരീരഭാരം കൂട്ടില്ലെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. അതുകൊണ്ട് തടി കുറയ്ക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ ചപ്പാത്തി കഴിക്കാം.

ശരീരത്തില്‍ അനാവശ്യ കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് ചപ്പാത്തി. ചപ്പാത്തി കഴിക്കുന്നതിലൂടെ ശരീരത്തിന് ആവശ്യമായ എച്ച്ഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ഇതും ആരോഗ്യത്തിന് ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ്. പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് ചപ്പാത്തി. ‌

PREV
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?