
ശരീരഭാരം കൂടിയാൽ പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, വിഷാദരോഗം പോലുള്ള പല പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ തടി കുറയ്ക്കാൻ മിക്കവരും ചെയ്തു വരുന്നത് ഡയറ്റ് തന്നെയാണ്. ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്ന രീതിയാണ് കണ്ട് വരുന്നത്. അത് ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഡയറ്റുകളിലൊന്നാണ് തൈരും നാരങ്ങയും. തൈരില്‍ ഒരല്‍പ്പം നാരങ്ങനീര് ചേര്‍ത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് നാരങ്ങയെന്ന് എല്ലാവര്‍ക്കും അറിയാം.നാരങ്ങയില്‍ അടങ്ങിയിരിക്കുന്ന സിട്രസ് ആണ് ഇതിന് സഹായിക്കുന്നത്.
അതുപോലെ തന്നെ ശരീരത്തിലെ അനാവശ്യമായ ടോക്സിനുകളെ ഇല്ലാതാക്കാന്‍ ലെമണ്‍ ഡയറ്റിലൂടെ കഴിയും. കൊഴുപ്പ് പ്രധാനമായും അടിഞ്ഞുകൂടുന്നത് അടിവയറ്റിലാണ്. ഇത് ഒഴിവാക്കാനും സാധിക്കും. ദഹനം എളുപ്പമാക്കാനും ലെമൺ ഡയറ്റ് സഹായിക്കുന്നു. തൈരും ശരീരഭാരം കൂടാതിരിക്കാന്‍ സഹായിക്കും. കൂടാതെ തൈരിന്‍റെ പ്രോബയോട്ടിക് ഗുണങ്ങള്‍ ദഹനത്തിന് ഏറ്റവും അനുകൂലമായിട്ടുളളതാണ്.