തണുപ്പ് കാലത്ത് ചിയ സീഡ് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ
തണുപ്പ് കാലത്ത് ചർമ്മം വരണ്ടതും കൂടുതൽ മങ്ങിയതുമാകുന്നു. അതിനാൽ തന്നെ തിളക്കമുള്ള ചർമ്മം നിലനിർത്തുന്നതിന് ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. തണുപ്പ് കാലത്ത് തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് ചിയ സീഡ് കഴിക്കൂ. ഗുണങ്ങൾ അറിയാം.

ഒമേഗ 3 ഫാറ്റി ആസിഡ്
ചർമ്മത്തെ ആരോഗ്യമുള്ളതാക്കി നിലനിർത്തുന്നതിന് ഒമേഗ 3 ഫാറ്റി ആസിഡ് ആവശ്യമാണ്. ഇത് ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാനും മൃദുലമാക്കാനും സഹായിക്കുന്നു.
ആന്റിഓക്സിഡന്റുകൾ
ചിയ സീഡിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലിനെ ചെറുക്കുകയും ചർമ്മത്തെ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.
ഹൈഡ്രേറ്റാക്കുന്നു
വെള്ളത്തിൽ കുതിർക്കുമ്പോൾ ചിയ സീഡ് ഈർപ്പത്തെ ആഗിരണം ചെയ്യുന്നു. ഇത് കഴിക്കുന്നത് ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. ഇതിലൂടെ ചർമ്മം തിളക്കമുള്ളതാകുന്നു.
ദഹനം മെച്ചപ്പെടുത്തുന്നു
നല്ല ദഹനം ലഭിച്ചാൽ മാത്രമേ തിളക്കമുള്ള ചർമ്മം നിങ്ങൾക്ക് ലഭിക്കുകയുള്ളൂ. ചിയ സീഡ് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും.
വീക്കം കുറയ്ക്കാൻ സഹായിക്കുന്നു
ചിയ സീഡിൽ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കത്തെ തടയുകയും ചർമ്മം തിളക്കമുള്ളതാക്കാനും സഹായിക്കുന്നു.
കൊളാജെൻ ഉത്പാദനം കൂട്ടുന്നു
ചിയ സീഡിൽ അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊളാജെൻ ഉത്പാദനം വർധിപ്പിക്കുന്നു. മങ്ങൽ അകറ്റി തിളക്കമുള്ള ചർമ്മം ലഭിക്കാനും ഇത് നല്ലതാണ്.
