Karisma Kapoor : ഇഷ്ടഭക്ഷണം വീട്ടില്‍ തയ്യാറാക്കിയപ്പോള്‍; ഫോട്ടോ പങ്കുവച്ച് കരീഷ്മ

Web Desk   | others
Published : Feb 26, 2022, 08:10 PM IST
Karisma Kapoor : ഇഷ്ടഭക്ഷണം വീട്ടില്‍ തയ്യാറാക്കിയപ്പോള്‍; ഫോട്ടോ പങ്കുവച്ച് കരീഷ്മ

Synopsis

സിനിമകളില്‍ അത്ര സജീവമായി നില്‍ക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയിയല്‍ വളരെ 'ആക്ടീവ്' ആണ് കരീഷ്മ. നാല്‍പത്തിയേഴാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് കരീഷ്മയെ എങ്ങും കാണാറ്

ഫിറ്റ്‌നസിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ( Fitness Goal ) തയ്യാറാകാത്തവരാണ് ഇന്ന് മിക്ക സിനിമാതാരങ്ങളും ( Film  Stars ). പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളാണ് ( Bollywood Actors) ഇക്കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കാറ്. നടിയെന്നോ നടനെന്നോ താരമെന്നോ ജൂനിയര്‍ ആര്‍ടിസ്‌റ്റെന്നോ വ്യത്യാസമില്ലാതെ ഫിറ്റ്‌നസിന് വേണ്ടി ജോലി ചെയ്യുന്നവരാണ് മിക്ക ബോളിവുഡ് താരങ്ങളും. 

സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടിയും ശരീരത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വച്ചുപുലര്‍ത്തുന്നഎത്രയോ നടീനടന്മാരെ നമുക്ക് ബോളിവുഡില്‍ കാണാം. അക്കൂട്ടത്തിലുള്‍പ്പെടുത്താവുന്നൊരാളാണ് കരീഷ്മ കപൂര്‍. 

സിനിമകളില്‍ അത്ര സജീവമായി നില്‍ക്കുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയിയല്‍ വളരെ 'ആക്ടീവ്' ആണ് കരീഷ്മ. നാല്‍പത്തിയേഴാം വയസിലും യുവത്വത്തിന്റെ പ്രസരിപ്പോടെയാണ് കരീഷ്മയെ എങ്ങും കാണാറ്. 

ഫിറ്റ്‌നസിന് വേണ്ടി പതിവായി വര്‍ക്കൗട്ടും ഡയറ്റും പാലിക്കുന്നയാളാണ് കരീഷ്മ. എങ്കിലും ഭക്ഷണത്തോടുള്ള പ്രണയം ചെറുതല്ല. എപ്പോഴും തന്റെ പ്രിയപ്പെട്ട രുചികളെ പറ്റിയും തന്നെ തേടിയെത്തിയ രുചി വൈവിധ്യങ്ങളെ പറ്റിയുമെല്ലാം കരീഷ്മ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കരീഷ്മയും അനിയത്തിയും നടിയുമായ കരീനയും ഇങ്ങനെ തന്നെ. 

പുറത്തുപോയി കഴിക്കാനാണെങ്കിലും വീട്ടില്‍ തന്നെ പാകം ചെയ്യാനാണെങ്കിലും എപ്പോഴും ഇരുവരും ഒരുമിച്ചാണെന്നാണ് സോഷ്യല്‍ മീഡിയ ഫോട്ടോകളും വീഡിയോകളുമെല്ലാം തെളിയിക്കുന്നത്. എന്തായാലും റിയല്‍ 'ഫൂഡി'കളായ ഈ സഹോദരിമാര്‍ ചിലപ്പോഴെങ്കിലും പങ്കുവയ്ക്കാറുള്ള ഭക്ഷണചിത്രങ്ങള്‍ ആരാധകരിലും കൊതി പടര്‍ത്താറുണ്ട്. 

പലപ്പോഴായി ഇരുവരും തങ്ങള്‍ക്കുള്ള പിസ പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ കരീഷ്മ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി പങ്കുവച്ച ചിത്രം നോക്കൂ, 

വീട്ടില്‍ തന്നെ തയ്യാറാക്കിയ പിസയുടെ ചിത്രമാണിത്. 98 കഷ്ണങ്ങളാക്കിയ ഹോം മെയ്ഡ് പിസ എന്നാണ് ചിത്രത്തിന് കരീഷ്മ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തേ ബ്രേക്ക്ഫാസ്റ്റായി പോലും പിസ കഴിക്കുന്നതിനെ കുറിച്ച് കരീഷ്മ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞിട്ടുണ്ട്. അതുപോലെ വര്‍ക്കൗട്ട് ചെയ്തതിന് ശേഷം പിസ കഴിക്കാന്‍ ഇഷ്ടപ്പെടുന്നതിനെ കുറിച്ചും കരീഷ്മ നേരത്തേ ഇന്‍സ്റ്റ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. 

Also Read:- 'ഹൃദയം നിറച്ച് ഊട്ടൂ'; കരിഷ്മയുടെ വ്യത്യസ്തമായ 'ലഞ്ച്'

ഗ‍ര്‍ഭകാലത്തെ ഇഷ്ടഭക്ഷണം; കരീന കപൂ‍ര്‍... 

ഗര്‍ഭകാലത്തെ ഭക്ഷണാഭിരുചികള്‍ വളരെ രസകരമായൊരു വിഷയം തന്നെയാണ്. ഇതുമായി ചേര്‍ത്തുവച്ച് കാണാവുന്നൊരു വീഡിയോ ആണ് ബോളിവുഡ് താരം കരീന കപൂര്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിക്കുന്നത്. ഗര്‍ഭകാലത്തെ തന്റെ ഇഷ്ടഭക്ഷണം ഇതായിരുന്നു എന്നാണ് വീഡിയോയെ കുറിച്ച് കരീന പറയുന്നത്. സാധാരണഗതിയില്‍ ഗര്‍ഭിണികള്‍ അധികം കഴിക്കരുതെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നൊരു ഭക്ഷണമാണ് കരീന തന്റെ ഗര്‍ഭകാലത്തെ ഇഷ്ടഭക്ഷണമായി വിശേഷിപ്പിച്ചിരിക്കുന്നത്. 

മറ്റൊന്നുമല്ല, പിസയാണ് കരീന ഗര്‍ഭാവസ്ഥയില്‍ ഏറ്റവും ആസ്വദിച്ച ഈ ഭക്ഷണം. സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വലിയൊരു പിസ മുറിച്ച് അതിന്റെ രണ്ട് സ്ലൈസുകള്‍ ഒരുമിച്ച് വച്ച് സാന്‍ഡ്വിച്ച് പോലെ കഴിക്കുന്ന കരീനയെ കാണാം... Read More...
 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍