Viral Video : ടിവിയോ ലാപ്‌ടോപോ കണ്ടുകൊണ്ടാണോ ഭക്ഷണം കഴിക്കാറ്?

Web Desk   | others
Published : Feb 25, 2022, 06:58 PM IST
Viral Video : ടിവിയോ ലാപ്‌ടോപോ കണ്ടുകൊണ്ടാണോ ഭക്ഷണം കഴിക്കാറ്?

Synopsis

ഇഷ്ടപ്പെട്ട സിനിമ ഓണ്‍ ചെയ്ത് വച്ച ശേഷം ധാരാളം വിഭവങ്ങള്‍ കഴിക്കാനൊരുങ്ങുന്ന യുവാവാണ് വീഡിയോയിലുള്ളത്. സിനിമയും കണ്ട് ഭക്ഷണം ആസ്വദിച്ച് കഴിക്കാനാണ് യുവാവിന്റെ തയ്യാറെടുപ്പെന്നാണ് നമ്മളാദ്യം കരുതുക.

ഭക്ഷണം മുന്നിലെത്തിയാല്‍ ടിവിയിലെ ഇഷ്ടപരിപാടിയോ ( TV Program ) സിനിമകളോ ( Favourite Movie )  ഓണ്‍ ചെയ്ത് വച്ച്, അതിലേക്ക് നോക്കിത്തന്നെ കഴിച്ചുതീര്‍ക്കുന്ന ശീലം നിരവധി പേര്‍ക്കുണ്ട്. ഇന്നിപ്പോള്‍ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ ( Smart Phone ) എന്നിവയും ഇക്കൂട്ടത്തിലേക്ക് ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. സത്യത്തില്‍ അത്ര ആരോഗ്യകരമായൊരു പ്രവണതയല്ല ഇതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറ്. 

കഴിക്കുന്ന ഭക്ഷണത്തില്‍ ശ്രദ്ധ നല്‍കിയാലേ അത് നന്നായി ശരീരത്തില്‍ പിടിക്കൂവെന്നും, ചവച്ചരച്ച് കഴിക്കാതിരിക്കുന്നത് ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും അതുപോലെ സ്‌ക്രീനിലേക്ക് നോക്കി സ്വയം മറന്ന്, അമിതമായി കഴിക്കുന്നത് വണ്ണം കൂടാനും മറ്റ് ആരോഗ്യപ്രശ്‌നങ്ങളിലേക്കും നയിക്കുമെന്നും വിദഗ്ധര്‍ പറയാറുണ്ട്. 

ഇക്കാര്യങ്ങളെല്ലാം അറിയാമെങ്കില്‍ പോലും മിക്കവരും ഇതേ ശീലവുമായി മുന്നോട്ട് പോവുക തന്നെയാണ് ചെയ്യാറ്. എന്തായാലും ഇത്തരത്തില്‍ സ്‌ക്രീനിന് മുമ്പില്‍ കണ്ണും നട്ടിരുന്ന് കഴിക്കുമ്പോള്‍ അമിതമായി കഴിക്കുന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന രസകരമായൊരു വീഡിയോ ആണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

ഇഷ്ടപ്പെട്ട സിനിമ ഓണ്‍ ചെയ്ത് വച്ച ശേഷം ധാരാളം വിഭവങ്ങള്‍ കഴിക്കാനൊരുങ്ങുന്ന യുവാവാണ് വീഡിയോയിലുള്ളത്. സിനിമയും കണ്ട് ഭക്ഷണം ആസ്വദിച്ച് കഴിക്കാനാണ് യുവാവിന്റെ തയ്യാറെടുപ്പെന്നാണ് നമ്മളാദ്യം കരുതുക. പക്ഷേ, സിനിമ തുടങ്ങുന്നതിനെ സൂചിപ്പിക്കുന്ന ടൈറ്റില്‍ മ്യൂസിക് അവസാനിക്കും മുമ്പ് തന്നെ അദ്ദേഹം മുഴുവന്‍ വിഭവങ്ങളും കഴിച്ചുതീര്‍ക്കുകയാണ്. ഭക്ഷണം തീര്‍ന്നുപോയത് പോലും അദ്ദേഹം അറിയുന്നുമില്ല. 

സ്‌ക്രീനിലേക്ക് നോക്കി അമിതമായി ഭക്ഷണം കഴിക്കുന്നവര്‍ക്കുള്ള നല്ലൊരു ഓര്‍മ്മപ്പെടുത്തലാണ് ഈ വീഡിയോ. സംഗതി തമാശരൂപത്തിലാണ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും വളരെ കാര്യമായൊരു വിഷയമാണിതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

 

 

ലക്ഷക്കണക്കിന് പേരാണ് 'chefkoudy' എന്ന ഇന്‍സ്റ്റഗ്രാം പേജില്‍ വന്ന വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു. 

മുമ്പും രസകരമായ ഫുഡ് വീഡിയോകള്‍ ഈ പേജില്‍ വന്നിട്ടുണ്ട്. മാതാപിതാക്കളോട് ഇഷ്ടഭക്ഷണത്തെ കുറിച്ച് പറഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ കാണുന്നത് എന്ന പേരില്‍ വന്ന വീഡിയോയും നേരത്തേ ഇതുപോലെ വൈറലായിരുന്നു. 

 

Also Read:- 'വെജിറ്റേറിയനാണ്, ബോണ്‍ലെസ് ചിക്കനേ കഴിക്കൂ'; രസകരമായ വീഡിയോ

 

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളും വാര്‍ത്തകളുമാണ് സോഷ്യല്‍ മീഡിയയിലൂടെ നമ്മെ തേടിയെത്തുന്നത്. ഇവയില്‍ പലതും നമുക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളിലായിരിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളാണ് അധികവും സോഷ്യല്‍ മീഡിയിയല്‍ വൈറലാകാറ്. അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പഞ്ഞിമിഠായി വില്‍ക്കുന്ന കച്ചവടക്കാരനാണ് വീഡിയോയിലുള്ളത്. ഇദ്ദേഹം മിഠായി വില്‍ക്കുന്നത് പണം വാങ്ങി മാത്രമല്ല... ReadMore...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍