Viral Video : ബാക്കിവരുന്ന പിസ ചൂടാക്കാം, ഓവനില്ലാതെ തന്നെ; കാണൂ വീഡിയോ

By Web TeamFirst Published Dec 29, 2021, 11:20 PM IST
Highlights

ഇനി മുതല്‍ ഇങ്ങനെ പിസ ബാക്കിവന്നാല്‍ അത് കളയുകയോ, തണുത്തപടി കഴിക്കുകയോ വേണ്ട. ഓവനില്ലാതെയും പിസ ചൂടാക്കാന്‍ ഒരു 'ടിപ്' ഉണ്ട. ഇതെങ്ങനെയാണെന്നാണ് ഇനി വിശദീകരിക്കുന്നത്. 'ഡെയ്‌ലി ലൈഫ്ഹാക്‌സ് വിത്ത് നേഹ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ 'ടിപ്' വിശദമാക്കിക്കൊണ്ടുള്ള വീഡിയോ വന്നത്

വീട്ടില്‍ എന്തെങ്കിലും പാര്‍ട്ടിയോ ( Party at Home ) മറ്റോ ഉണ്ടാകുമ്പോള്‍ നമ്മള്‍ ധാരാളം ഭക്ഷണം വാങ്ങിക്കാറുണ്ട്. പലപ്പോഴും പാര്‍ട്ടിക്ക് ശേഷം എല്ലാവരും മടങ്ങിക്കഴിയുമ്പോള്‍ ഇതില്‍ ഒരു പങ്ക് ഭക്ഷണം ബാക്കിയാകാറുമുണ്ട് ( Food Wastage ). ഇവയില്‍ മിക്കതും ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം പിറ്റേന്ന് ചൂടാക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. 

എന്നാല്‍ പിസ പോലുള്ള ഭക്ഷണമാണെങ്കില്‍ അത് ചൂടാക്കാന്‍ മൈക്രോവേവ് തന്നെ വേണം, അല്ലേ? അതുകൊണ്ട് തന്നെ ഓവനില്ലാത്തവര്‍ മിക്കവാറും തണുത്ത പിസ അങ്ങനെ തന്നെ കഴിക്കുകയോ, അത് ഇഷ്ടമല്ലെങ്കില്‍ ബാക്കിയാകുന്നത് അങ്ങനെ തന്നെ കളയുകയോ ആണ് പതിവ്. 

എന്നാലിനി മുതല്‍ ഇങ്ങനെ പിസ ബാക്കിവന്നാല്‍ അത് കളയുകയോ, തണുത്തപടി കഴിക്കുകയോ വേണ്ട. ഓവനില്ലാതെയും പിസ ചൂടാക്കാന്‍ ഒരു 'ടിപ്' ഉണ്ട. ഇതെങ്ങനെയാണെന്നാണ് ഇനി വിശദീകരിക്കുന്നത്. 'ഡെയ്‌ലി ലൈഫ്ഹാക്‌സ് വിത്ത് നേഹ' എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ 'ടിപ്' വിശദമാക്കിക്കൊണ്ടുള്ള വീഡിയോ വന്നത്. 

ഒരു പാനും, അതിന് പാകമായ അടപ്പും അല്‍പം വെള്ളവുമുണ്ടെങ്കില്‍ ഓവനില്ലാതെ തന്നെ പിസ വൃത്തിയായി ചൂടാക്കിയെടുക്കാന്‍ കഴിയുമെന്നാണ് വീഡിയോ അവകാശപ്പെടുന്നത്. ആദ്യം അടുപ്പത്ത് പാന്‍ വച്ച ശേഷം അതൊന്ന് ചൂടാകാന്‍ അനുവദിക്കണം. ചൂടായിക്കഴിയുമ്പോള്‍ ഇതിലേക്ക് പിസ വയ്ക്കാം. ശേഷം പാനിന്റെ വശത്തായി അല്‍പം വെള്ളം ഒഴിക്കണം. 

വെള്ളം കൂടാതെ ശ്രദ്ധിക്കണേ, അതുപോലെ വെള്ളം പിസയിലേക്ക് തട്ടാതെയും ശ്രദ്ധിക്കണം. വെള്ളം ചേര്‍ത്ത ശേഷം അത് മുഴുവനായി വറ്റിപ്പോകും മുമ്പ് തന്നെ അടപ്പ് വച്ച് നന്നായി മൂടുക. 5-7 നിമിഷം അങ്ങനെ തന്നെ വയ്ക്കാം. അതിന് ശേഷം അടപ്പ് തുറന്നുനോക്കിയാല്‍ പിസ നല്ലത് പോലെ ചൂടായിക്കിട്ടും. 

 

 

നിരവധി പേരാണ് ഈ പൊടിക്കൈ പങ്കുവയ്ക്കുന്നത്. വളരെയധികം പ്രയോജനപ്പെടുന്നൊരു 'ടിപ്' ആണിതെന്നും മിക്കവരും അഭിപ്രായപ്പെടുന്നു. എന്തായാലും ഇനി പിസ ബാക്കിയാകുമ്പോള്‍ ഇത്തരത്തിലൊരു പരീക്ഷണം നടത്തിനോക്കാന്‍ മറക്കേണ്ട...

Also Read:- ആദ്യമായി പിസ കഴിക്കുന്ന കുരുന്ന്; വൈറലായി വീഡിയോ

click me!