ഇവിടെയൊരു കുരുന്നാണ് ആദ്യമായി പിസയുടെ രുചി അറിയുന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തേയ്ക്ക് പിസ കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. 

പുതുതലമുറക്കാരുടെ പ്രിയ ഭക്ഷണമാണ് പിസ (pizza). ഭൂമിയിൽ മാത്രമല്ല, ബഹിരാകാശത്ത് വരെ പിസ പ്രേമികളുണ്ടെന്നാണ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലായ ഒരു വീഡിയോ സൂചിപ്പിക്കുന്നത്. ജീവിതത്തില്‍ ആദ്യമായി പിസ കഴിക്കുന്ന ഒരു വയോധികയുടെ വീഡിയോയും നാം അടുത്തിടെ കണ്ടിരുന്നു. പിസയുടെ രുചി അറിഞ്ഞ ശേഷമുള്ള അമ്മൂമ്മയുടെ മുഖഭാവമാണ് ഏവരെയും ആകര്‍ഷിച്ചത്. 

View post on Instagram

സമാനമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെയൊരു കുരുന്നാണ് ആദ്യമായി പിസയുടെ രുചി അറിയുന്നത്. കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയുടെ അടുത്തേയ്ക്ക് പിസ കൊണ്ടുവരുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. പിസ കണ്ടതോടെ കുട്ടി കരച്ചില്‍ നിര്‍ത്തുകയും പിസയുടെ ചെറിയൊരു കഷ്ണം കടിച്ചെടുക്കുകയും ചെയ്യുന്നു. പിന്നെ കണ്ണുകള്‍ അടച്ച്, ആസ്വദിച്ച് പിസ് ചവച്ച് കഴിക്കുന്ന കുരുന്നിനെയാണ് വീഡിയോയില്‍ കാണുന്നത്. 

കുരുന്നിന്‍റെ ഈ മുഖഭാവത്തിനും നല്ല പ്രതികരണമാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്. ആദ്യമായി പിസ കഴിച്ചപ്പോള്‍ തങ്ങളും ഇതുപോലെയായിരുന്നു എന്നാണ് പലരുടെയും അഭിപ്രായം. ഗ്രോ ഇന്‍ അപ് ഇറ്റാലിയന്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Also Read: 1.5 അടി നീളം; ഇതാണ് 'ബാഹുബലി എ​ഗ് റോൾ'; വീഡിയോ