
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
2. മുളകുപൊടി ഒരു സ്പൂൺ
3. കാശ്മീരി മുളകുപൊടി ഒരു സ്പൂൺ
4. കുരുമുളകുപൊടി കാൽ സ്പൂൺ
5. പെരുംജീരകം കാൽ സ്പൂൺ
6. ഗരം മസാല കാൽ സ്പൂൺ
7. ചതച്ചെടുത്ത തേങ്ങ കാൽ ഒരു സ്പൂൺ
8. മഞ്ഞൾപൊടി ഒരു നുള്ള്
9. ഉപ്പ് ആവശ്യത്തിന്
മീൻ നന്നായി കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കാം. അതുകഴിഞ്ഞ് ഒരു പാത്രത്തിൽ മുളകുപൊടി, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, പെരുംജീരകം, ഗരം മസാല, ചതച്ചെടുത്ത തേങ്ങ, മഞ്ഞൾപൊടി, ഉപ്പ് എന്നിവയിട്ട് അതിലേക്ക് കുറച്ച് വെള്ളം ചേർക്കാം. ശേഷം നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. ഇത് നല്ലൊരു കുഴമ്പ് രൂപത്തിൽ ആയി കഴിയുമ്പോൾ ഇതിനെ നമുക്ക് ക്ലീനാക്കി വെച്ചിട്ടുള്ള മീനിലേക്ക് ചേർത്ത് നല്ലപോലെ രണ്ട് സൈഡും തേച്ചുപിടിപ്പിക്കണം. ശേഷം ഇതിനെ എണ്ണയിലേക്ക് ഇട്ട് വറുത്തെടുക്കാവുന്നതാണ്. നല്ല ക്രിസ്പി ആയിട്ടും രുചികരമായിട്ടുള്ള ഒരു മീൻ വിഭവമാണിത്. സാധാരണ നമ്മൾ തേങ്ങ ഇതുപോലെ ചേർത്ത് മീൻ വറുക്കാറില്ല.