Madhuri Dixit | ഗുജറാത്തി താലി കഴിക്കുന്ന മാധുരി ദീക്ഷിത്; സന്തോഷം പങ്കുവച്ച് താരം

Published : Nov 18, 2021, 02:39 PM ISTUpdated : Nov 18, 2021, 02:55 PM IST
Madhuri Dixit | ഗുജറാത്തി താലി കഴിക്കുന്ന മാധുരി ദീക്ഷിത്; സന്തോഷം പങ്കുവച്ച് താരം

Synopsis

ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റാണ് മാധുരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. ഗുജറാത്തി താലി കഴിക്കുന്നതിന്‍റെ സന്തോഷം ആണ് വീഡിയോയിലൂടെ താരം പങ്കുവയ്ക്കുന്നത്. 

ആരാധകരുമായി വിശേഷങ്ങൾ പങ്കിടുന്നതിൽ വിട്ടുവീഴ്ച ചെയ്യാത്തയാളാണ് ബോളിവുഡ് ( bollywood ) നടി മാധുരി ദീക്ഷിത് ( madhuri dixit ). പ്രായം അമ്പതുകള്‍ കടന്നെങ്കിലും സ്‌റ്റൈലിലും ( style ) സൗന്ദര്യത്തിലും ( beauty ) മറ്റ് താരങ്ങള്‍ക്ക് മാധുരി ഇന്നുമൊരു വെല്ലുവിളിയാണ്. സോഷ്യല്‍ മീഡിയയില്‍ (social media) സജ്ജീവമായ താരത്തിന്‍റെ പോസ്റ്റുകളൊക്കെ ( posts ) ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. 

ഇപ്പോഴിതാ ഭക്ഷണവുമായി ( food ) ബന്ധപ്പെട്ട ഒരു പോസ്റ്റാണ് മാധുരി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. ഗുജറാത്തി താലി ( Gujarati Thali ) കഴിക്കുന്നതിന്‍റെ സന്തോഷം ആണ് വീഡിയോയിലൂടെ താരം പങ്കുവയ്ക്കുന്നത്. 

 

ചപ്പാത്തി, പൂരി, ചോറ്, തൈര്, പച്ചക്കറികള്‍, അച്ചാര്‍ തുടങ്ങി വിഭവ സമൃദ്ധമായ താലിയാണ് താരം കഴിക്കുന്നത്. ദാല്‍ കറിയും മറ്റും തന്‍റെ പാത്രത്തിലേയ്ക്ക് വയ്ക്കുന്ന മാധുരിയെ ആണ് വീഡിയോയില്‍ കാണുന്നത്. ഗുലാം ജാമും പ്ലേറ്റിന് അരികില്‍ ഇരിക്കുന്നതായി വീഡിയോയില്‍ കാണാം.

 'Food = Love' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ മാധുരി പങ്കുവച്ചത്. ഗുജറാത്തി താലി എന്ന ഹാഷ്ടാഗും താരം നല്‍കിയിരുന്നു. ഭക്ഷണത്തോടുള്ള താരത്തിന്‍റെ സ്നേഹം സൂചിപ്പിക്കുന്ന പോസ്റ്റിന് സ്നേഹം അറിയിക്കാന്‍ ആരാധകരും മറന്നില്ല. 

Also Read: രസഗുളയ്‌ക്കൊപ്പം ടിക്കി ചാട്ട്; ഇതെന്ത് പരീക്ഷണമെന്ന് സോഷ്യല്‍ മീഡിയ

​അടുത്തിടെ ഗുജറാത്തി താലി കഴിക്കുന്ന ചിത്രം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും പങ്കുവച്ചിരുന്നു. പതിമൂന്നോളം വിഭവങ്ങളുള്ള ​ഗുജറാത്തി താലിയാണ് താരവും കുടുംബവും കഴിച്ചത്.  

PREV
click me!

Recommended Stories

പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ മല്ലിയില മതി; ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം