ഫുഡ് വ്‌ളോഗറായ അഞ്ജലി ധിന്‍ഗ്ര എന്ന യുവതിയാണ് ഒരു കോമ്പിനേഷനുമില്ലാത്ത പുത്തന്‍ ഐറ്റത്തെ സൈബര്‍ ലോകത്ത് പരിചയപ്പെടുത്തുന്നത്. രസഗുളയ്‌ക്കൊപ്പം ടിക്കി ചാട്ട് ചേര്‍ത്ത വിഭവമാണ് അഞ്ജലി പങ്കുവച്ചത്. 

ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ (tastes) ഒന്നിച്ച് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ചോക്ലേറ്റ് ബിരിയാണി (chocolate biryani), കെച്ചപ്പ് ചേര്‍ത്ത തണ്ണിമത്തന്‍, ഐസ്‌ക്രീം ദോശ (ice cream dosa), ഐസ്‌ക്രീം വടാപാവ്, പുഴുങ്ങിയ മുട്ട ചായയില്‍ മുക്കി കഴിക്കുക, അങ്ങനെ പോകുന്നു ചില വിചിത്രമായ ഫുഡ് 'കോമ്പിനേഷനു'കള്‍ (combinations). പലതും നല്ല രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അക്കൂട്ടത്തില്‍ പുതിയൊരു ഐറ്റം കൂടി എത്തിയിട്ടുണ്ട്. 

ഫുഡ് വ്‌ളോഗറായ (Food Vlogger) അഞ്ജലി ധിന്‍ഗ്ര എന്ന യുവതിയാണ് ഒരു കോമ്പിനേഷനുമില്ലാത്ത പുത്തന്‍ ഐറ്റത്തെ സൈബര്‍ ലോകത്ത് പരിചയപ്പെടുത്തുന്നത്. രസഗുളയ്‌ക്കൊപ്പം ടിക്കി ചാട്ട് ചേര്‍ത്ത വിഭവമാണ് അഞ്ജലി പങ്കുവച്ചത്. രസഗുള ടിക്കി ചാട്ട് (Tikki Rasgulla Chat) കഴിക്കുന്ന അഞ്ജലിയുടെ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രചരിക്കുന്നത്. 

രസഗുള ടിക്കി ചാട്ട് രുചിച്ചു കഴിഞ്ഞുള്ള അഞ്ജലിയുടെ മുഖഭാവവും വീഡിയോയില്‍ വ്യക്തമാണ്. വിഭവം നിരാശപ്പെടുത്തുന്നതായിരുന്നു. ചാട്ടിന് 140 രൂപയാണ് വിലയെന്നും ഇനി ഒരിക്കലും താന്‍ ഇത് കഴിക്കില്ലെന്നും അഞ്ജലി വീഡിയോയിലൂടെ പറഞ്ഞു. 

View post on Instagram

ഒരു ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. നിരവധി ആളുകള്‍ വീഡിയോയ്ക്ക് ലൈക്കും കമന്‍റുകളും ചെയ്തു. വേദനിപ്പിക്കുന്ന വീഡിയോ എന്നാണ് ചിലരുടെ കമന്‍റ്. ഇതെന്ത് പരീക്ഷണമെന്നും പലരും കമന്‍റ് ചെയ്തു. 

Also Read: മുട്ട ചേര്‍ത്തുണ്ടാക്കിയ പോപ്‌കോണ്‍; കണ്‍ഫ്യൂഷനായല്ലോ എന്ന് സോഷ്യല്‍ മീഡിയ