മഗ്നീഷ്യത്തിന്‍റെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍

Published : Nov 08, 2025, 12:45 PM IST
magnesium

Synopsis

ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഇവ പ്രധാനമാണ്. മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

പേശികളുടെ പ്രവർത്തനം മുതൽ ഊർജ ഉത്പാദനം വരെയുള്ള കാര്യങ്ങളിൽ മഗ്നീഷ്യം ശരീരത്തിൽ നിർണായക പങ്കുവഹിക്കുന്നു. ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും ഇവ പ്രധാനമാണ്. മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. പയറുവര്‍ഗങ്ങള്‍

മഗ്നീഷ്യം ധാരാളം അടങ്ങിയതാണ് പയറുവര്‍ഗങ്ങള്‍. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യം കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

2. നിലക്കടല

നിലക്കടലയിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

3. മത്തങ്ങ വിത്തുകൾ

മഗ്നീഷ്യത്തിന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളിലൊന്നാണ് മത്തങ്ങ വിത്തുകൾ. അതിനാല്‍ മത്തങ്ങ വിത്തുകൾ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് മഗ്നീഷ്യത്തിന്‍റെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും.

4. ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഡാര്‍ക്ക് ചോക്ലേറ്റും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

5. ചീര

ചീര പോലെയുള്ള ഇലക്കറികളിലും മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ധാരാളമായി കഴിക്കാം.

6. വെണ്ടയ്ക്ക

മഗ്നീഷ്യം ധാരാളം അടങ്ങിയ പച്ചക്കറിയാണ് വെണ്ടയ്ക്ക. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

7. അവക്കാഡോ

അവക്കാഡോയിൽ മഗ്നീഷ്യവും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം.

8. ബദാം

മഗ്നീഷ്യം, ആരോഗ്യകമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയതാണ് ബദാം. ബദാമും ഡയറ്റില്‍ ഉള്‍പ്പെടുത്താം.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

ബ്രൊക്കോളി പാകം ചെയ്യുമ്പോൾ നിർബന്ധമായും ഒഴിവാക്കേണ്ട 4 അബദ്ധങ്ങൾ ഇതാണ്
കുട്ടികൾക്ക് ദിവസവും പാലും പഴവും നൽകുന്നതിന്റെ 5 ആരോഗ്യ ഗുണങ്ങൾ ഇതാണ്