ആലപ്പുഴയിലും റമദാൻ വിഭവങ്ങളിൽ മലബാർ ആധിപത്യം!

By Web TeamFirst Published Apr 9, 2022, 7:51 PM IST
Highlights

മാന്നാർ മാർക്കറ്റ് ജംഗ്ഷന്സമീപം മലബാറിന്റെ പാരമ്പര്യ വിഭവങ്ങൾ വിൽക്കുകയാണ് എ. ജെ കാറ്ററിംഗിലെ ഷമീർ, നിസാമുദ്ദീൻ, ഷാഹുൽഹമീദ്, റഫീഖ് കുന്നേൽ എന്നിവർ. 

മാന്നാർ: ആലപ്പുഴയിൽ റമദാൻ വിഭവങ്ങളിൽ മലബാർ വിഭവങ്ങൾക്ക് പ്രിയമേറുന്നു.  ഉന്നക്കായ, കിളിക്കൂട്, കായപ്പോള, കട്ലറ്റ്, സമൂസ, മീറ്റ്റോൾ എന്നിവയാണ് പ്രധാന വിഭവങ്ങൾ. മലബാർ സ്പെഷ്യൽ വിഭവങ്ങളായ ഉന്നക്കായയും കിളിക്കൂടിനും കായപ്പോളക്കുമാണ് കൂടുതൽ ആവശ്യക്കാരേറെയുള്ളത്. മുമ്പ് വീടുകളിൽ ഇഫ്താർ വിഭവങ്ങൾ തയ്യാറാക്കിയിരുന്നെങ്കിൽ ഇന്ന് ആവശ്യമുള്ള വിഭവങ്ങൾ ഓർഡർ നൽകി വാങ്ങുകയാണ് ഏറെപ്പേരും.  മലബാർ വിഭവങ്ങൾക്കാണ് നോമ്പുതുറയിൽ ഏവർക്കും പ്രിയം. 

മാന്നാർ മാർക്കറ്റ് ജംഗ്ഷന്സമീപം മലബാറിന്റെ പാരമ്പര്യ വിഭവങ്ങൾ വിൽക്കുകയാണ് എ. ജെ കാറ്ററിംഗിലെ ഷമീർ, നിസാമുദ്ദീൻ, ഷാഹുൽഹമീദ്, റഫീഖ് കുന്നേൽ എന്നിവർ. രാവിലെ ലഭിക്കുന്ന ഓർഡർ അനുസരിച്ച് വൈകിട്ട് നാലുമണിമുതൽ വിഭവങ്ങൾ വാങ്ങാൻ ആളുകളുടെ തിരക്കായിരിക്കുമെന്ന് എ. ജെ കാറ്ററിംഗ് ഉടമയും മാന്നാർ പുത്തൻപള്ളി ജമാഅത്ത് സെക്രട്ടറിയുമായ നവാസ് ജലാൽ പറയുന്നു. ഉന്നക്കായക്കും കായപ്പോളക്കും ഏറെ ഡിമാന്റാണ്. കണ്ടാൽ ഒരുകിളിക്കൂട് പോലെതന്നെയിരിക്കുന്ന കിളിക്കൂടിനും ആവശ്യക്കാരേറെയാണ്. മലബാർ വിഭവങ്ങളോടൊപ്പംതന്നെ നാടൻ വിഭവങ്ങളായ ഉഴുന്നുവട, ഉള്ളിവട, പഴംപൊരി എന്നിവയും വിൽക്കുന്നു.

click me!