ശരീരസൗന്ദര്യത്തിന്‍റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ബോളിവുഡ് താരമാണ്  മലൈക അറോറ. ബോളിവുഡിലെ യുവസുന്ദരികൾക്ക്  46കാരിയായ മലൈക എപ്പോഴുമൊരു വെല്ലുവിളിയാണ്. ആരാധകരെയും ഫാഷനിസ്റ്റകളെയും അത്രയും അദ്ഭുതപ്പെടുത്തുന്നത് ശീലമാക്കിയ മലൈക വ്യായാമത്തിന്‍റെ കാര്യത്തിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കാറുണ്ട്. 

മലൈക അറോറയുടെ സൗന്ദര്യത്തിനു പിന്നില്‍ വീഗൻ ഭക്ഷണരീതിയാണ്. താന്‍ വീഗനിസത്തിലേക്ക് എത്തിയതിനെക്കുറിച്ചും അത് ജീവിതത്തിൽ വരുത്തിയ നല്ല മാറ്റങ്ങളെക്കുറിച്ചും മലൈക തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. ഒപ്പം വീഗൻ സുച്ചിനി ന്യൂഡിൽസിന്റെ ചിത്രവും റെസിപ്പിയും അവർ പോസ്റ്റ് ചെയ്തു.

നോൺ വെജിറ്റേറിയൻ വിഭവങ്ങൾ ശീലമാക്കിയ ഒരാൾ എന്ന നിലയ്ക്ക് വീഗനിസത്തിലേക്കുള്ള മാറ്റം അത്ര എളുപ്പമായിരുന്നില്ല എന്നും ഇതൊരു വെല്ലുവിളിയായിരുന്നുവെന്നും മലൈക പറയുന്നു. ഏതാനും മാസങ്ങൾക്കു മുൻപാണ് മലൈക പൂർണമായും വീഗൻ ആയത്.

 

 

മലൈക മുന്‍പും താന്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന അവർ ചോറും വെണ്ടയ്ക്കയും കിച്ച്ഡിയും ഉള്‍പ്പെട്ട ഊണിന്‍റെ ചിത്രവും മുന്‍പ് മലൈക പോസ്റ്റ് ചെയ്തിരുന്നു.