ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; ഭക്ഷണമെത്തിയപ്പോള്‍ കിട്ടിയത്...

Published : Jun 20, 2022, 06:32 PM IST
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തു; ഭക്ഷണമെത്തിയപ്പോള്‍ കിട്ടിയത്...

Synopsis

ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പറ്റിക്കപ്പെട്ട പല അനുഭവങ്ങളും പലരും സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറയാറുണ്ട്. സമാനമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഉബൈദു എന്നൊരു യുവാവ്.

ഓണ്‍ലൈനായി ഭക്ഷണം ( Online Food ) ഓര്‍ഡര്‍ ചെയ്ത് വരുത്തിക്കുന്നത് ഇപ്പോള്‍ മിക്കവര്‍ക്കും ശീലമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇതൊരു പതിവ് കാഴ്ചയാണ്. എന്നാല്‍ ഇത്തരത്തില്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ആശയവിനിമയത്തില്‍ പല തെറ്റിദ്ധാരണകള്‍ വരാനും അബദ്ധങ്ങള്‍ സംഭവിക്കാനുമെല്ലാം സാധ്യതകളേറെയാണ്.

അങ്ങനെ ഓണ്‍ലൈന്‍ ഭക്ഷണം ( Online Food ) ഓര്‍ഡര്‍ ചെയ്ത് പറ്റിക്കപ്പെട്ട പല അനുഭവങ്ങളും പലരും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) തുറന്ന് പറയാറുണ്ട്. സമാനമായൊരു അനുഭവം പങ്കുവയ്ക്കുകയാണ് ഉബൈദു എന്നൊരു യുവാവ്.

ഓണ്‍ലൈനായി ഒനിയന്‍ റിംഗ്സ് ഓര്‍ഡര്‍ ചെയ്ത ഉബൈദുവിന് ഭക്ഷണമെത്തിയപ്പോള്‍ കിട്ടിയത് എന്താണെന്ന് കണ്ടോ? ഇതിന്‍റെ വീഡിയോ അദ്ദേഹം തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍  ( Social Media ) പങ്കുവച്ചിരിക്കുന്നത്. 

ഫ്രൈ ചെയ്ത് തയ്യാറാക്കുന്ന ഒനിയന്‍ റിംഗ്സിന് പകരം ഉള്ളി വട്ടത്തില്‍ അരിഞ്ഞ് റിംഗ് ഘടനയിലാക്കി അതാണ് റെസ്റ്റോറന്‍റുകാര്‍ നല്‍കിയിരിക്കുന്നത്. ഇത് ഡെലിവെറി ബോയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോയെന്ന കാര്യം അറിവില്ല. എന്തായാലും അമളി പറ്റിയത് റെസ്റ്റോറന്‍റിന് തന്നെയാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. 

തനിക്ക് കിട്ടിയ ഉള്ളി വിരലുകളില്‍ ഇട്ട്, ഉബൈദു ചെയ്ത വീഡിയോ ഏറെ രസകരമായിട്ടുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണമറിയിച്ചിരിക്കുന്നത്. സമാനമായ അനുഭവങ്ങള്‍ പങ്കിടുന്നവരും കുറവല്ല. 

 

 

Also Read:- ഓണ്‍ലൈനായി വാങ്ങിയ കാപ്പിയില്‍ നിന്ന് യുവാവിന് കിട്ടിയത് കണ്ടോ?

PREV
Read more Articles on
click me!

Recommended Stories

തലമുടി തഴച്ചു വളരാൻ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ
രുചിയൂറും സ്‌പൈസി മസാല ദോശ തയാറാക്കാം; റെസിപ്പി