'ദോശ കഴിക്കേണ്ടത് എങ്ങനെ'; ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറുടെ വീഡിയോ

Web Desk   | Asianet News
Published : Aug 05, 2021, 07:23 PM ISTUpdated : Aug 05, 2021, 07:53 PM IST
'ദോശ കഴിക്കേണ്ടത് എങ്ങനെ'; ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണറുടെ വീഡിയോ

Synopsis

സ്വാദിഷ്ടമായ മൈസൂർ മസാലദോശ !! # ബംഗളൂരുവിലേക്ക് എന്റെ ആദ്യ സന്ദർശനം# എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ദോശ വളരെ ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിൽ കാണാം. 

ഇന്ത്യയിലെ ബ്രിട്ടീഷ് ഹെെക്കമ്മീഷണർ അലക്സ് എല്ലിസ് മൈസൂർ മസാല ദോശ കഴിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. ബംഗളൂരുവിൽ ആദ്യമായി സന്ദർശനത്തിനെത്തിയ അദ്ദേഹം മൈസൂർ മസാല ദോശ കഴിക്കുന്ന വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

വീഡിയോയ്ക്കൊപ്പം സ്വാദിഷ്ടമായ മൈസൂർ മസാലദോശ !! # ബംഗളൂരുവിലേക്ക് എന്റെ ആദ്യ സന്ദർശനം# എന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. അദ്ദേഹം ദോശ വളരെ ആസ്വദിച്ച് കഴിക്കുന്നത് വീഡിയോയിൽ കാണാം. എങ്ങനെയാണ് ദോശ കഴിക്കേണ്ടതെന്നും അദ്ദേ​ഹം വീഡിയോയിൽ കാണിക്കുന്നുണ്ട്.

ട്വിറ്റ് പോസ്റ്റ് ചെയ്ത ഉടൻ തന്നെ ചിലർ രസകരമായ കമന്റുകളും ചെയ്തിട്ടുണ്ട്. എത്ര മനോഹരമായാണ് അദ്ദേഹം ദോശ കഴിക്കുന്നതെന്നും കെെ കൊണ്ട് ദോശ കഴിക്കുന്നത് രുചി വർദ്ധിപ്പിക്കുമെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍