'ഞാൻ രാജിവച്ചതു കൊണ്ട് ഇന്ന് കട തുറക്കില്ല'; ജീവനക്കാരന്‍റെ 'രാജിക്കത്ത്' വൈറൽ

Published : Jun 17, 2021, 02:30 PM ISTUpdated : Jun 17, 2021, 02:33 PM IST
'ഞാൻ രാജിവച്ചതു കൊണ്ട് ഇന്ന് കട തുറക്കില്ല'; ജീവനക്കാരന്‍റെ 'രാജിക്കത്ത്' വൈറൽ

Synopsis

'ഞാൻ രാജി വച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല, ഞാനീ ജോലി വെറുക്കുന്നു' - എന്നാണ് അദ്ദേഹം കുറിപ്പില്‍ എഴുതിയത്. 

പ്രമുഖ ഭക്ഷണശൃംഖല കമ്പനിയായ മക്ഡൊണാള്‍സ് ജീവനക്കാരന്‍റെ ഒരു 'വെറൈറ്റി' രാജിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയിലെ കെന്‍റക്കിയിലെ ലൂയിസ്വൈലിലെ മക്ഡൊണാള്‍സ് റെസ്റ്റോറന്റിലെ ജീവനക്കാരനാണ് കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് രാജിവച്ചത്.

തന്റെ അമര്‍ഷം അടക്കിപ്പിടിക്കാൻ കഴിയാതിരുന്ന അദ്ദേഹം തന്റെ സഹപ്രവർത്തകരും ഉപഭോക്താക്കളും വരുന്ന വഴിയിൽ ഒരു കുറിപ്പെഴുതി വയ്ക്കുകയായിരുന്നു. 'ഞാൻ രാജി വച്ചതുകാരണം ഇന്ന് ഹോട്ടൽ തുറന്ന് പ്രവർത്തിക്കില്ല, ഞാനീ ജോലി വെറുക്കുന്നു' - എന്നാണ് അദ്ദേഹം കുറിപ്പില്‍ എഴുതിയത്. ഷോപ്പിലെത്തിയ ഒരു ഉപഭോക്താവാണ് ഈ കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചത്. 

 

 

 

 

 

ട്വീറ്റ് വൈറലായതോടെ പ്രതികരണങ്ങളുമായി ആളുകളും രംഗത്തെത്തി. ജീവനക്കാരന്റെ ധൈര്യത്തെയും സത്യസന്ധതയെയും ആളുകൾ പ്രശംസിക്കുകയാണ് ചെയ്യുന്നത്. ഈ വാക്കുകൾക്ക് ശക്തിയുണ്ടെന്നും അടുത്ത ദിവസം തന്റെ ഓഫീസിന്റെ മുൻവശത്തെ ഡോറിൽ ഇത്തരം കുറിപ്പെഴുതുമെന്നും ഒരാള്‍ കമന്‍റ് ചെയ്തു. രണ്ട് ലക്ഷത്തിലധികം ലൈക്കാണ് ഈ ട്വീറ്റിന് ലഭിച്ചത്. 

Also Read: മക്ഡൊണാള്‍സിന്‍റെ ചിക്കന്‍ നഗ്ഗെറ്റ് ലേലത്തില്‍ വിറ്റത് 73 ലക്ഷത്തിന് !

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍