
മഴക്കാലത്ത് തണുത്ത കാലാവസ്ഥയ്‌ക്കൊപ്പം ചൂടുള്ളതും ആശ്വാസകരവുമായ പാനീയങ്ങൾ കുടിക്കാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് ചായയിൽ ഇഞ്ചി, ലെമൺഗ്രാസ്, മഞ്ഞൾ, പുതിന, കാമോമൈൽ എന്നിവ ചേർക്കുന്നത് രോഗങ്ങളെ ചെറുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.
ദഹനം സുഗമമാക്കാനും നെഞ്ചെരിച്ചിലും ഓക്കാനവും മാറ്റാനും ഇഞ്ചി ഉപയോഗിക്കാറുണ്ട്. മഴക്കാലത്ത് ഒരു കപ്പ് ചൂടുള്ള ഇഞ്ചി ചായ കുടിക്കുന്നത് ശരീരത്തിന് ആശ്വാസം നൽകും. കറുവപ്പട്ട, കുരുമുളക്, ഇഞ്ചി എന്നിവ ചേർത്തുള്ള സ്പൈസ്ഡ് ചായ രാവിലെ ഊർജ്ജം ലഭിക്കാൻ സഹായിക്കും.
നാരകപ്പുല്ലിന്റെ സുഗന്ധവും നേരിയ പുളിരസവും ചായയ്ക്ക് പ്രത്യേക സ്വാദും ഉന്മേഷവും നൽകുന്നു. ഗ്രീൻ ടീയിൽ നാരങ്ങയും ലെമൺഗ്രാസും ചേർത്ത കൂട്ട് തിരഞ്ഞെടുക്കാം.
3. മഞ്ഞളും ഇഞ്ചിയും ചേർത്ത ചായ
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ എന്ന ഘടകത്തിന് ആന്റിഓക്‌സിഡന്റ്, ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. മഞ്ഞൾ, ഉണക്ക ഇഞ്ചി, ഗ്രീൻ ടീ എന്നിവയുടെ മിശ്രിതം മഴക്കാലത്ത് കുടിക്കാൻ ഏറ്റവും അനുയോജ്യമാണ്.
4. പുതിനയും ഇഞ്ചിയും ചേർത്ത ചായ
കനത്തതോ എരിവുള്ളതോ ആയ ഭക്ഷണത്തിന് ശേഷം പുതിന കുടിക്കുന്നത് വയറിന് ആശ്വാസം നൽകും. ഗ്രീൻ ടീ, പുതിന, ഇഞ്ചി, ലെമൺഗ്രാസ് എന്നിവ ചേരുന്ന കൂട്ട് വായയ്ക്ക് നല്ല ഉന്മേഷവും വയറിന് തണുപ്പും നൽകുന്നു.
5. കാമോമൈൽ ചായ
ഉറങ്ങുന്നതിന് മുൻപ് ചൂടുള്ള ഒരു പാനീയം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. കാമോമൈൽ പൂക്കളുടെ ശാന്തമായ സുഗന്ധവും രുചിയും വൈകുന്നേരങ്ങൾക്ക് അനുയോജ്യമാണ്. ഗ്രീൻ ടീ, കാമോമൈൽ, തേൻ എന്നിവ ചേർത്ത് കുടിക്കുന്നതും മഴക്കാലത്ത് നല്ലതാണ്.