കുട്ടികള്‍ക്കായി കുക്കറി ഷോയുമായി മിഷേല്‍ ഒബാമ

Published : Feb 14, 2021, 04:39 PM IST
കുട്ടികള്‍ക്കായി കുക്കറി ഷോയുമായി മിഷേല്‍ ഒബാമ

Synopsis

വാഫ്‌ളെസ് എന്നും മോച്ചിയെന്നും പേരുള്ള രണ്ട് പാവകള്‍ക്കൊപ്പമാണ് മിഷേലിന്റെ ഈ കുക്കറി ഷോ. നെറ്റ്ഫ്ലിക്സിലൂടെയാണ് ഷോ എത്തുന്നത്. 

സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപ്പെടുന്ന വ്യക്തിയാണ് മിഷേല്‍ ഒബാമ. ഇപ്പോഴിതാ കുട്ടികളില്‍ നല്ല ഭക്ഷണശീലം വളര്‍ത്താനായി ഒരു കുക്കറി ഷോയുമായി രംഗത്തെത്തിയിരിക്കുകയാണ് മിഷേല്‍. 

തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മിഷേല്‍ ഇക്കാര്യം അറിയിച്ചത്. വാഫ്‌ളെസ് പ്ലസ് മോച്ചി (Waffles + Mochi) എന്നാണ് ഷോയുടെ പേര്. നെറ്റ്ഫ്ലിക്സിലൂടെയാണ് ഷോ എത്തുന്നത്.  വാഫ്‌ളെസ് എന്നും മോച്ചിയെന്നും പേരുള്ള രണ്ട് പാവകള്‍ക്കൊപ്പമാണ് മിഷേലിന്റെ ഈ കുക്കറി ഷോ. 

ഈ പുതിയ രണ്ട് സുഹൃത്തുക്കളെ പരിചയപ്പെടുത്തിയാണ് മിഷേല്‍ പരിപാടിയെ കുറിച്ച് പറയുന്നത്. 'ഇത് നല്ല ഭക്ഷണത്തെകുറിച്ചാണ്, അവയെ കണ്ടെത്താന്‍ ,പാകം ചെയ്യാന്‍, കഴിക്കാന്‍. ഇവര്‍ രണ്ടാളും നമ്മളെ ലോകത്തിലെ പലതരം രുചിക്കൂട്ടുകളിലേയ്ക്ക് കൊണ്ടുപോകും'- മിഷേല്‍ പറയുന്നു. 

 

'കുട്ടികള്‍ക്ക് ഈ പരിപാടി ഇഷ്ടമാകും, മുതിര്‍ന്നവര്‍ക്ക് ചിരിക്കാനുള്ള വക ഉണ്ടാകുമെന്ന് ഉറപ്പാണ്, ഒപ്പം ചില അടുക്കളയിലെ കുറുക്കു വഴികളും ലഭിക്കും' - ഷോയെ പറ്റി മിഷേല്‍ പറയുന്നു. കുട്ടികളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഈ പാചക പരിപാടിയെന്നും മിഷേല്‍ കൂട്ടിച്ചേര്‍ത്തു. 

Also Read: 'ഞാന്‍ എന്തൊരു വിരൂപയാണ്'; വിങ്ങിപ്പൊട്ടിയ നാലുവയസ്സുകാരിയെ സാന്ത്വനിപ്പിച്ച് മിഷേലും സമൂഹമാധ്യമവും...

PREV
click me!

Recommended Stories

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
പ്രമേഹമുള്ളവര്‍ ഒഴിവാക്കേണ്ട ഡ്രൈ ഫ്രൂട്ട്സ്