ഒഴിവാക്കരുത്, ഉലുവയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല...

Web Desk   | Asianet News
Published : May 17, 2020, 07:06 PM ISTUpdated : May 17, 2020, 07:20 PM IST
ഒഴിവാക്കരുത്, ഉലുവയുടെ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല...

Synopsis

സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് 'ഉലുവ'. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഉലുവ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നമ്മൾ എല്ലാവരും ഭക്ഷണത്തിൽ ഉലുവ ചേർക്കാറുണ്ട്. പക്ഷേ, പലർക്കും ഉലുവയുടെ ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചറിയില്ല. പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ സി, പൊട്ടാസ്യം എന്നിവ ഉലുവയില്‍ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണം മുതല്‍ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് 'ഉലുവ'. ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ (മെറ്റബോളിസം) മെച്ചപ്പെടുത്തി കൊഴുപ്പ് ഇല്ലാതാക്കി ശരീരഭാരം കുറയ്ക്കാന്‍ ഉലുവ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും അൽപം ഉലുവ കഴിച്ചാലുള്ള ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

നെഞ്ചെരിച്ചിലും അസിഡിറ്റിയും അകറ്റാൻ മികച്ച ഒന്നാണ് 'ഉലുവ'. ഭക്ഷണത്തിനു മുൻപ് ഉലുവ കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയും.

രണ്ട്...

'എൽഡിഎല്‍' അഥവാ 'ചീത്ത കൊളസ്ട്രോൾ' കുറയ്ക്കാൻ ഉലുവ സഹായിക്കുന്നു. കുടലിലെയും കരളിലെയും കൊളസ്ട്രോൾ ആഗിരണവും ഉൽപ്പാദനവും കുറയ്ക്കാൻ ഉലുവ സഹായിക്കും.

മൂന്ന്...

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരു, ബ്ലാക്ക് ഹെഡ്സ്, മുഖത്തെ പാടുകൾ എന്നിവ അകറ്റാൻ സഹായിക്കും.

നാല്...

പ്രമേ​ഹമുള്ളവർ ദിവസവും അൽപം ഉലുവ വെള്ളം കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

അഞ്ച്...

മുലയൂട്ടുന്ന അമ്മമാർ നിർബന്ധമായും ഉലുവ വെള്ളം കുടിക്കണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാരണം, മുലപ്പാൽ വർധിപ്പിക്കുകയും ക്ഷീണം അകറ്റാനും ഇത് സഹായിക്കും.

മുടി വളരാൻ ഉലുവ ഈ രീതിയിൽ ഉപയോ​ഗിക്കൂ...
 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍