മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരണമെന്ന് നിങ്ങൾക്ക് ആ​ഗ്രഹമുണ്ടോ. എങ്കിൽ ഇനി മുതൽ അൽപം ഉലുവ ഉപയോ​ഗിക്കൂ. ഉലുവയിലെ അമിനോ ആസിഡുകളാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്നത്. മുടി തഴച്ച് വളരാൻ ഉലുവ ഉപയോ​ഗിക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം...

ഉലുവയും ചെറുനാരങ്ങ നീരും...

ആദ്യമായി ഉലുവ നന്നായി കുതിര്‍ത്തുക. ഇത് അരച്ചു പേസ്റ്റാക്കണം. ഇതില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്തു മുടിയില്‍ പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇങ്ങനെ ചെയ്യുന്നത് മുടി കൊഴിച്ചില്‍ തടയാന്‍ സഹായിക്കുമെന്നു മാത്രമല്ല, മുടിക്കു തിളക്കം ലഭിക്കാനും ഏറെ സഹായകമാണ്.

 ഉലുവയും വെളിച്ചെണ്ണയും...

 ഉലുവയും വെളിച്ചെണ്ണയും കലര്‍ന്ന മിശ്രിതം മുടിവളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. വെളിച്ചെണ്ണയില്‍ ഉലുവയിട്ടു ചൂടാക്കുക. ഉലുവ ചുവന്ന നിറമാകുന്നത് വരെ ചൂടാക്കണം. ഈ ഓയില്‍ ചെറുചൂടോടെ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടി വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്.

 ഉലുവയും മുട്ടമഞ്ഞയും...

ഉലുവ കുതിര്‍ത്ത് അരയ്ക്കുക. ഇതില്‍ മുട്ടമഞ്ഞ കലക്കി മുടിയില്‍ തേച്ചു പിടിപ്പിക്കാം. അല്‍പം കഴിയുമ്പോള്‍ കഴുകിക്കളയുക. ഇത് മുടിയുടെ ഉള്ളും തിളക്കവുമെല്ലാം വര്‍ധിപ്പിക്കും.

ഉലുവയും തെെരും...

ഉലുവ കുതിര്‍ത്തത് അരച്ച് തൈരില്‍ കലക്കി മുടിയില്‍ തേയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കും മുടികൊഴിച്ചിലിനും ഉള്ള നല്ലൊരു മരുന്നാണ്. താരന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണിത്.