21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റ് ചാലഞ്ചുമായി നടി നര്‍ഗീസ്

Published : Sep 19, 2021, 08:33 PM ISTUpdated : Sep 19, 2021, 09:07 PM IST
21 ദിവസത്തെ വാട്ടര്‍ ഫാസ്റ്റ് ചാലഞ്ചുമായി നടി നര്‍ഗീസ്

Synopsis

വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുമ്പോള്‍ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും നര്‍ഗീസ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരിക്കുന്നുണ്ട്. ഈ ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നാണ് താരത്തിന്‍റെ അഭിപ്രായം. 

'റോക്ക് സ്റ്റാര്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരമാണ് നര്‍ഗീസ് ഫക്രി. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമാണ് നര്‍ഗീസ്. ഇപ്പോഴിതാ 21 ദിവസം വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവാസമാരംഭിച്ചിരിക്കുകയാണ് താരം. 

വെള്ളം മാത്രം കുടിച്ചുകൊണ്ട് ഉപവസിക്കുമ്പോള്‍ കിട്ടുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും നര്‍ഗീസ് ഇന്‍സ്റ്റഗ്രാമിലൂടെ വിവരിക്കുന്നുണ്ട്. ഈ  ഉപവാസം ശരീരത്തെ വിഷവിമുക്തമാക്കാനുള്ള ആരോഗ്യപരമായ മാര്‍ഗമാണെന്നാണ് താരത്തിന്‍റെ അഭിപ്രായം. ഉപവാസം ആരംഭിക്കുന്നതിനു മുമ്പുള്ള ദിവസം കഴിച്ച അത്താഴത്തിന്‍റെ ചിത്രവും താരം പങ്കുവച്ചു. 

വേവിച്ച ഉരുളകിഴങ്ങും ഗ്രേവിയും ഏതാനും പച്ചക്കറിയുമാണ് ചിത്രത്തിലുള്ളത്. 21 ദിവസമാണ് വെള്ളം മാത്രം കുടിച്ചുകൊണ്ട് താരം ഉപവസിക്കുന്നത്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിലടിഞ്ഞുകൂടിയിരിക്കുന്ന വിഷപദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും ഈ ഉപവാസം സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. 

 

Also Read: ഇഷ്ട സിന്ധി ഭക്ഷണം ഏതാണെന്ന് പറയാമോ; ഉത്തരം നല്‍കി രണ്‍വീര്‍ സിങ്

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ