ചോറിനൊപ്പം സിന്ധി കറിയും ബൂണ്‍ഡിയും അര്‍ബി തുക്കുമാണ് തന്‍റെ ഇഷ്ടപ്പെട്ട വിഭവമെന്നാണ് രണ്‍വീറിന്‍റെ മറുപടി. മസാലക്കൂട്ടും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ വിഭവങ്ങളിലൊന്നാണ് സിന്ധി കറി.

ബോളിവുഡിന്‍റെ സ്റ്റൈലിഷ് താരമാണ് രണ്‍വീര്‍ സിങ്. വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന താരത്തിന് നിരവധി ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ അധികം സജ്ജീവമാണ് രണ്‍വീര്‍.

കഴിഞ്ഞ ദിവസം തന്‍റെ ആരാധകര്‍ക്കായി ഇന്‍സ്റ്റഗ്രാമിലൂടെ ചോദ്യങ്ങള്‍ ചോദിക്കുന്നതിനുള്ള അവസരം താരം നല്‍കിയിരുന്നു. ഇഷ്ടപ്പെട്ട സിന്ധി ഭക്ഷണം ഏതാണെന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. ഇതിന് രണ്‍വീര്‍ നല്‍കിയ ഉത്തരമാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ ചര്‍ച്ചയാകുന്നത്.

ചോറിനൊപ്പം സിന്ധി കറിയും ബൂണ്‍ഡിയും അര്‍ബി തുക്കുമാണ് തന്‍റെ ഇഷ്ടപ്പെട്ട വിഭവമെന്നാണ് രണ്‍വീറിന്‍റെ മറുപടി. മസാലക്കൂട്ടും പച്ചക്കറികളും ചേര്‍ത്തുണ്ടാക്കുന്ന രുചികരമായ വിഭവങ്ങളിലൊന്നാണ് സിന്ധി കറി. ചേമ്പ് എണ്ണയിലിട്ട് നന്നായി പൊരിച്ചെടുക്കുന്ന വിഭവമാണ് അര്‍ബി തുക്.

Click and drag to move

താന്‍ വീഗനാണെന്നും രണ്‍വീര്‍ ആരാധകന്റെ ചോദ്യത്തിനു മറുപടി നല്‍കിയിരുന്നു. എന്താണ് ഉച്ചയ്ക്ക് കഴിച്ചതെന്ന ചോദ്യത്തിന് ബിരിയാണിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചു.

Click and drag to move

Also Read: മാനസികാരോ​ഗ്യത്തിനായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona