നവരാത്രി സ്പെഷ്യൽ വിഭവം, പൊള്ള വടയും പായസവും ; റെസിപ്പി

Published : Oct 02, 2025, 11:27 AM ISTUpdated : Oct 02, 2025, 11:50 AM IST
recipe

Synopsis

നവരാത്രി സ്പെഷ്യൽ വിഭവങ്ങളായ പൊള്ള വടയും പായസവും എളുപ്പം തയ്യാറാക്കാം. പ്രഭ കെെലാസ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

നവരാത്രി സ്പെഷ്യൽ വിഭവം, പൊള്ള വടയും പായസവും എളുപ്പം തയ്യാറാക്കാം

വേണ്ട ചേരുവകൾ

1 കപ്പ്                                     60 മില്ലി

കടല പരിപ്പ്                       1 കപ്പ്

തുവര പരിപ്പ്                     1 കപ്പ്

തേങ്ങ                                   4 കപ്പ്

അരിപ്പൊടി                        8 കപ്പ്

മുളകുപൊടി                   2 മുതൽ 3 ടീസ്പൂൺ

അസഫോട്ടിഡ               1/2 സ്പൂൺ

എണ്ണ                                      1/2 കപ്പ്

എണ്ണ                                     വറുക്കാൻ ആവശ്യത്തിന്

പായസത്തിനുള്ള ചേരുവകൾ

ചെറുപയർ പൊടിച്ചത്  1 കപ്പ്

ശർക്കര                                1.5 കപ്പ്

തേങ്ങ                                   1/2 കപ്പ്

ഏലയ്ക്കപ്പൊടി              1/4 ടീസ്പൂൺ

നെയ്യ്                                     3  ടീസ്പൂൺ.

തയ്യാറാക്കുന്ന വിധം

തുരപ്പരുപ്പും കടലപ്പരിപ്പും നല്ല പോലെ വെള്ളത്തിൽ ഒന്ന് കുതിർത്തെടുക്കുക അതിനുശേഷം ഇതിന് നന്നായിട്ടൊന്ന് അരച്ചെടുക്കണം അരച്ചതിനുശേഷം ഇതിലേക്ക് ആവശ്യത്തിന് തേങ്ങയും കൂടി ചേർത്തു കൊടുത്ത് വീണ്ടും അരച്ചെടുക്കാൻ നന്നായി അറിഞ്ഞതിനുശേഷം ഇതിനെ നമുക്ക് ഒരു പാത്രത്തിലേക്ക് മാറ്റി അരിപ്പൊടി മുളകുപൊടി ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കായപ്പൊടി വെള്ളത്തിൽ കലക്കിയത് ചേർത്ത് കൊടുത്ത് ഇതിലേക്ക് കുറച്ച് എണ്ണയും ഒഴിച്ച് വെള്ളവും ഒഴിച്ച് നല്ലപോലെ കുഴച്ചെടുക്കണം. കുഴിച്ചതിനുശേഷം ചെറിയ ഉരുളകളായിട്ട് പരത്തിയെടുത്തതിനുശേഷം എണ്ണയിലേക്ക് വകുഴിച്ചതിനുശേഷം ചെറിയ ഉരുളകളായിട്ട് പരത്തിയെടുത്തതിനുശേഷം എണ്ണയിലേക്ക് ഇട്ടു വറുത്തെടുക്കാവുന്നതാണ്.

പായസം തയ്യാറാക്കുന്ന വിധം

പായസം തയ്യാറാക്കുന്നതിനായിട്ട് മുഴുവനായിട്ടുള്ള പയർ തന്നെ നല്ലപോലെ നമുക്കൊന്ന് വറുത്തെടുത്തതിനുശേഷം കുക്കറിലിട്ട് നന്നായിട്ട് ഇതിനെ ഒന്ന് വേവിച്ചെടുക്കുക അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ് ഒഴിച്ചതിനു ശേഷം അതിലേക്ക് കുറച്ച് ശർക്കര ചേർത്ത് അതിലേക്ക് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായിട്ട് പാനിയാക്കി മാറ്റിയതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് വേവിച്ചു വെച്ചിട്ടുള്ള ചെറുപയറും ചേർത്തു കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് നെയ്യും ചേർത്ത് ഏലക്കാപ്പൊടിയും ചേർത്ത് ഇളക്കി യോജിപ്പിച്ച് കട്ടിയിലാക്കി എടുക്കാവുന്നതാണ്.

 

 

PREV
Read more Articles on
click me!

Recommended Stories

ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
മുരിങ്ങയില വെള്ളം പതിവായി കുടിക്കുന്നവരാണോ നിങ്ങൾ?