
ചര്മ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയില്‍ കിട്ടുന്ന പല ലേപനങ്ങളും ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ശരിയായ പോഷകങ്ങള്‍ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. അത്തരത്തില്‍ ചർമ്മത്തെ ആരോഗ്യത്തോടെ നിലനിർത്താൻ വേണ്ട പോഷകങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. വിറ്റാമിൻ എ
വിറ്റാമിൻ എ കൊളാജൻ ഉൽപാദനം കൂട്ടാന്‍ സഹായിക്കുന്നു. ഇത് ദൃഢവും യുവത്വമുള്ളതുമായ ചർമ്മം നൽകുന്നു. അതിനാല്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി വിറ്റാമിൻ എ അടങ്ങിയ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
2. വിറ്റാമിൻ സി
ചർമ്മ സംരക്ഷണത്തിൽ ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിറ്റാമിൻ സി. കൊളാജൻ ഉൽപാദനം കൂട്ടാന്‍ വിറ്റാമിൻ സി സഹായിക്കും. കൊളാജൻ ചർമ്മത്തിന്റെ ഇലാസ്തികത, ജലാംശം, എന്നിവ സംരക്ഷിക്കാനും നേർത്ത വരകളും ചുളിവുകളും കുറയ്ക്കാനും സഹായിക്കുന്നു.
3. വിറ്റാമിൻ ഡി
വിറ്റാമിൻ ഡിയും ചർമ്മത്തിന്റെ ആരോഗ്യത്തിന് അവിഭാജ്യമാണ്. പുതിയ കോശങ്ങളുടെ വളർച്ചയ്ക്ക് ഇവ സഹായിക്കും. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
4. വിറ്റാമിൻ ഇ
വിറ്റാമിൻ ഇ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തിലെ യുവി കേടുപാടുകൾ കുറയ്ക്കുന്നതിന് ഫലപ്രദമാണ്. അതിനാല്‍ വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
5. ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
6. പ്രോട്ടീന്‍
യുവത്വമുള്ള ചര്‍മ്മത്തിനായി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക.