World Chocolate Day 2025 : ചോക്ലേറ്റ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

Published : Jul 07, 2025, 01:10 PM IST
chocolate tea better blood pressure scientists reveal surprising results

Synopsis

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോൾസ് അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

എല്ലാ വർഷവും ജൂലൈ 7 ന് ലോക ചോക്ലേറ്റ് ദിനം ആഘോഷിക്കുന്നു. ‌1550-ൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികം ഈ ദിനമായി കരുതപ്പെടുന്നു. അന്ന് മുതൽ, ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിലൊന്നായി ചോക്ലേറ്റ് മാറി. മധുരപലഹാരങ്ങളിലും, പാനീയങ്ങളിലും, ചില രുചികരമായ വിഭവങ്ങളിലും പോലും ചോക്ലേറ്റ് ഉപയോഗിച്ച് വരുന്നു. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഒന്ന്

ഡാർക്ക് ചോക്ലേറ്റിൽ ഫ്ലേവനോൾസ് അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

രണ്ട്

ഡാർക്ക് ചോക്ലേറ്റ് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാനും മോശം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കഴിയും.‌‌‌

മൂന്ന്

ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

നാല്

ഡാർക്ക് ചോക്ലേറ്റിലെ ഫ്ലേവനോളുകൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കും. ഇത് മെമ്മറി, ശ്രദ്ധ എന്നിവ മെച്ചപ്പെടുത്തും.

അഞ്ച്

ചോക്ലേറ്റ് കഴിക്കുന്നത് കോർട്ടിസോൾ പോലുള്ള സമ്മർദ്ദ ഹോർമോണുകളെ കുറയ്ക്കുമെന്നാണ് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്.

ആറ്

ഡാർക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകൾ സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും ജലാംശം മെച്ചപ്പെടുത്താനും സഹായിക്കും.

ഏഴ്

ഡാർക്ക് ചോക്ലേറ്റിലെ നാരുകൾ വിശപ്പ് നിയന്ത്രിക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കും.

എട്ട്

ഡാർക്ക് ചോക്ലേറ്റിൽ പ്രീബയോട്ടിക്കുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ കുടൽ മൈക്രോബയോമിനെ കൂട്ടുന്നു.

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പതിവായി മത്തങ്ങ വിത്തുകൾ കഴിക്കൂ; അറിയാം ഗുണങ്ങള്‍