മഴക്കാലത്തെ ഭക്ഷണം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

Web Desk   | others
Published : Jul 02, 2020, 10:12 PM IST
മഴക്കാലത്തെ ഭക്ഷണം; ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

Synopsis

മഴക്കാലത്ത് മാത്രം നമ്മള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ട്, അസുഖങ്ങളുണ്ട്. അത് സീസണുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ വലിയൊരു പരിധി വരെ ഡയറ്റിന് കഴിയുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ ശില്‍പ അറോറ ഓര്‍മ്മിപ്പിക്കുന്നത്. അത്തരത്തില്‍ 'മണ്‍സൂണ്‍ ഡയറ്റി'ല്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു

കാലാവസ്ഥയ്ക്കനുസരിച്ച് നമ്മുടെ ഭക്ഷണരീതികളിലും ചെറിയ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്, അല്ലേ? എന്നാല്‍ ഈ ഡയറ്റ് മാറ്റത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം പലപ്പോഴും പലരും നല്‍കാറില്ലെന്നതാണ് സത്യം. യഥാര്‍ത്ഥത്തില്‍ ഇത് ഗൗരവുമള്ള വിഷയമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. 

ഇപ്പോള്‍, മഴക്കാലത്ത് മാത്രം നമ്മള്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളുണ്ട്, അസുഖങ്ങളുണ്ട്. അത് സീസണുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നത്. ഇതിനെ പ്രതിരോധിക്കാന്‍ വലിയൊരു പരിധി വരെ ഡയറ്റിന് കഴിയുമെന്നാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റായ ശില്‍പ അറോറ ഓര്‍മ്മിപ്പിക്കുന്നത്. അത്തരത്തില്‍ 'മണ്‍സൂണ്‍ ഡയറ്റി'ല്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെപ്പറ്റിയും അവര്‍ വിശദീകരിക്കുന്നു. 

ഒന്ന്...

മഴക്കാലത്ത് ഏറ്റവും എളുപ്പത്തില്‍ പിടിപെടുന്ന ഒന്നാണ് അണുബാധ. ഇതൊഴിവാക്കണമെങ്കില്‍ രോഗ പ്രതിരോധശേഷിയെ ശക്തിപ്പെടുത്തുക തന്നെ വേണം. 

 

 

ഇതിന്റെ ഭാഗമായി കുടലില്‍ കാണപ്പെടുന്ന, ശരീരത്തിന് അവശ്യം വേണ്ട ബാക്ടീരിയകളെ നിലനിര്‍ത്തുന്ന തരത്തിലുള്ള ഭക്ഷണം അധികമായി കഴിക്കുക. ഇതിന് പുറമെ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുന്ന 'ഹെര്‍ബല്‍' ചായകള്‍, സൂപ്പുകള്‍ എല്ലാം മഴക്കാലത്ത് പതിവാക്കാം.

രണ്ട്...

ആദ്യം സൂചിപ്പിച്ചത് പോലെ, അണുബാധകള്‍ തന്നെയാണ് മഴക്കാലത്തെ വലിയൊരു വെല്ലുവിളി. ഈ പ്രശ്‌നത്തെ ഒഴിവാക്കാന്‍ എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക. അതിനൊപ്പം തന്നെ വൃത്തിയായി കഴുകി- വേവിച്ച ഭക്ഷണം മാത്രം മഴക്കാലത്ത് കഴിക്കുക. 'റോ' ആയ ഭക്ഷണം- അത് പച്ചക്കറികളാണെങ്കില്‍ പോലും മഴക്കാലത്ത് അത്ര നന്നല്ല. 

മൂന്ന്...

പൊതുവേ ദാഹമനുഭവപ്പെടാത്തതിനാല്‍ മഴക്കാലത്ത് മിക്കവരും പ്രതിദിനം കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുത്തനെ കുറയാറുണ്ട്. ഇതും ആരോഗ്യത്തിന് വളരെ വലിയ വെല്ലുവിളിയാകാറുണ്ട്. അതുപോലെ തന്നെ സീസണലായി ലഭിക്കുന്ന പഴങ്ങളും മഴക്കാലത്ത് കഴിക്കേണ്ടതുണ്ട്. 

 

 

ഇതും ശരീരത്തിലെ ജലാംശം പിടിച്ചുനിര്‍ത്താന്‍ സഹായിക്കും.

നാല്...

മഴക്കാലത്ത് സാധാരണഗതിയില്‍ നേരിടുന്ന മറ്റൊരു ആരോഗ്യപ്രശ്‌നമാണ് ദഹനമില്ലായ്മ. ഈ ബുദ്ധിമുട്ടൊഴിവാക്കാന്‍ ധാരാളം പച്ചക്കറികളും പഴങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണവും കഴിക്കാം. അതുപോലെ പരമാവധി, പുറത്തുനിന്നുള്ള ഭക്ഷണം കഴിപ്പും മഴക്കാലത്ത് ഒഴിവാക്കുക. 'മൈദ' പോലെ ദഹനപ്രശ്‌നമുണ്ടാക്കുന്ന പദാര്‍ത്ഥങ്ങളും 'മണ്‍സൂണ്‍ ഡയറ്റി'ല്‍ വേണ്ട.

അഞ്ച്...

മഴക്കാലത്ത് ചര്‍മ്മരോഗങ്ങള്‍ വ്യാപകമാകാറുണ്ട്. ഇതൊഴിവാക്കാന്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം.

Also Read:- അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണോ? ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്...

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍