ഓണത്തിന് ആപ്പിൾ നേന്ത്രപ്പഴം പായസം തയ്യാറാക്കാം

Published : Aug 15, 2026, 12:39 PM ISTUpdated : Aug 15, 2026, 12:49 PM IST
payasam

Synopsis

ഓണത്തിന് ആപ്പിൾ നേന്ത്രപ്പഴം പായസം തയ്യാറാക്കാം.

വേണ്ട ചേരുവകൾ

ഫുൾക്രീം പാല് 1/2 ലിറ്റർ

ആപ്പിൾ ഒരെണ്ണം (മീഡിയം)

നന്നായി പഴുത്ത നേന്ത്രപ്പഴം ഒരെണ്ണം (മീഡിയം)

കറുവാപ്പട്ടപൊടി 1/4 ടീസ്പൂൺ

മിൽക്ക്മെയ്ഡ് 1/2 ടിൻ

നെയ്യ് 5 ഡെസ്സർട്ട് സ്പൂൺ

അണ്ടിപ്പരിപ്പ് ആവശ്യത്തിന്

ഇനി പാകം ചെയ്യുന്ന വിധം നോക്കാം

ആപ്പിളിന്റെ തൊലി കളഞ്ഞ് ഗ്രേറ്ററിൻ്റെ വലിയ ഭാഗം കൊണ്ട് ഗ്രേറ്റ് ചെയ്തു വയ്ക്കുക. നേന്ത്രപ്പഴം തൊലി കളഞ്ഞ് ചെറുതാക്കി മുറിച്ച് വയ്ക്കുക. രണ്ടു ഡെസ്സർട്ട് സ്പൂൺ നെയ്യ് ചൂടാക്കി ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ആപ്പിൾ ചേർത്ത് വഴറ്റുക. രണ്ടുമൂന്നു മിനിറ്റ് കഴിഞ്ഞ് മുറിച്ചു വച്ചിരിക്കുന്ന നേന്ത്രപ്പഴം ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റിയെടുക്കുക. പാല് അടുപ്പിൽ വച്ച് തിളച്ചു വരുമ്പോൾ പട്ടപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് വഴറ്റിയ പഴക്കൂട്ട് ചേർത്തിളക്കി പത്ത് മിനിറ്റോളം വേവിക്കുക. അപ്പോഴേക്കും ഒന്നു കുറുകി വന്നിട്ടുണ്ടാവും. സ്റ്റൗവ് ഓഫ് ചെയ്ത് മിൽക്മെയ്ഡ് ചേർത്തിളക്കി അടച്ചു വയ്ക്കുക. ബാക്കിയുള്ള നെയ്യിൽ അണ്ടിപ്പരിപ്പ് വറുത്ത് പായസത്തിൽ ചേർക്കുക. ചൂട് ആറിയതിന് ശേഷം ഒരു മണിക്കൂർ ഫ്രിഡ്ജിൽ വച്ചെടുത്ത് ആപ്പിൾ നേന്ത്രപ്പഴം പായസം സെർവ് ചെയ്യാം.

PREV
Read more Articles on
click me!

Recommended Stories

ഓറഞ്ച് കഴിക്കുന്നത് കൊണ്ടുള്ള 7 ആരോ​ഗ്യ​ഗുണങ്ങൾ
പ്രമേഹ രോഗികൾക്ക് ധൈര്യമായി കഴിക്കാം ഈ എട്ട് ഭക്ഷണങ്ങൾ