ഈ ഓണസദ്യയിലൊരുക്കാം രുചികരമായ മസാല ഉപ്പേരി

Published : Aug 16, 2026, 01:30 PM IST
masala upperi

Synopsis

ഈ ഓണസദ്യയിലൊരുക്കാം രുചികരമായ മസാല ഉപ്പേരി.

ഈ ഓണസദ്യയിലൊരുക്കാം രുചികരമായ മസാല ഉപ്പേരി

വേണ്ട ചേരുവകൾ

പച്ച കായ (ഏത്തക്ക) 1.5 kg

വെളുത്തുള്ളി 1 കുടം

കറിവേപ്പില കുറച്ചു

മുളകുപൊടി ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

എണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ കായയുടെ പുറം തൊലി മാറ്റി കുറച്ചു മഞ്ഞൾ വെള്ളത്തിൽ ഇട്ടു വെക്കുക ( ഒരു അഞ്ചു മിനിട്ട് ) അതിനു ശേഷം നല്ല വെള്ളത്തിൽ കഴുകി ഒരു കിച്ചൻ ടവൽ വെച്ച് ഉണക്കി എടുക്കുക. അതിനു ശേഷം വെളുത്തുള്ളി തോലിയോട് കൂടെ ( ഒന്നു കഴുകിയെടുക്കണം ) എന്നിട്ടു ഒന്നു ചതച്ചു വെക്കുക, കുറച്ചു കറി വേപ്പിലയും, അതിനു ശേഷം കായ ഓരോന്നായി എടുത്തു കനം കുറച്ചു വട്ടത്തിൽ അരിഞ്ഞു മാറ്റി വെക്കുക, ഇനി ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അതിലേക്കു ചതച്ചു വെച്ചിരിക്കുന്ന വെളുത്തുള്ളിയും കറിവേപ്പിലയും വറുത്തു മാറ്റുക. അതെ എണ്ണയിൽ കായ അരിഞ്ഞത് ഓരോന്നായി ഇട്ടു കൊടുത്തു വറുത്തു മാറ്റി അതിലേക്കു ഉപ്പും മുളകുപൊടിയും വറുത്ത കറിവേപ്പിലയും വെളുത്തുള്ളിയും കൂടെ ചേർത്ത് ഇളക്കിയാൽ മസാല കായ വറുത്തത് റെഡി.

PREV
Read more Articles on
click me!

Recommended Stories

സ്ട്രോബെറി കഴിച്ചാൽ ലഭിക്കുന്ന 6 ആരോ​ഗ്യ​ഗുണങ്ങൾ
ഓണത്തിന് ആപ്പിൾ നേന്ത്രപ്പഴം പായസം തയ്യാറാക്കാം