
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ശർക്കര ഉപ്പേരിയുടെ മധുരമില്ലാതെ എന്ത് ഓണസദ്യ അല്ലേ?
വേണ്ട ചേരുവകൾ
നേന്ത്ര കായ - 2 കിലോ
ശർക്കര - 1 കിലോ
ചുക്ക് പൊടി - 2 സ്പൂൺ
ഏലയ്ക്ക -1 സ്പൂൺ
എണ്ണ - 1/2 ലിറ്റർ
തയ്യാറാക്കുന്ന വിധം
നേന്ത്രക്കായ ഒത്തിരി പഴുക്കാത്തത് നോക്കി എടുത്തതിനുശേഷം ഇതിനെ ചെറുതായിട്ട് കട്ട് ചെയ്ത് എടുക്കുക. എന്നിട്ട് ഇവയെ നന്നായിട്ട് വറുത്തെടുക്കുക. വറുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ശർക്കര നല്ലപോലെ പാനി ആക്കിയതിനു ശേഷം അതിലേയ്ക്ക് ചുക്കുപൊടിയും ഏലയ്ക്കാ പൊടിയും ചേർത്തു കൊടുത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. എന്നിട്ട് ഇതിലേയ്ക്ക് വറുത്തു വച്ചിട്ടുള്ള കായയും കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ച് കട്ടിയാക്കി എടുക്കുക. എന്നിട്ട് ഓരോന്നായിട്ട് വിട്ടെടുക്കുകയും വേണം.