കൊളസ്ട്രോള്‍ മുതല്‍ ഫാറ്റി ലിവര്‍ രോഗം വരെ നിയന്ത്രിക്കാം; ഡയറ്റില്‍ ഇവ ഉള്‍പ്പെടുത്തൂ

Published : Sep 02, 2025, 08:36 AM IST
cholesterol

Synopsis

വിറ്റാമിനുകള്‍, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവയൊക്കെ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. 

നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു സുഗന്ധവ്യജ്ഞനമാണ് വെളുത്തുള്ളി. വിറ്റാമിനുകള്‍, ഫോളേറ്റ്, സെലീനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍, പൊട്ടാസ്യം, നാരുകള്‍ എന്നിവയൊക്കെ വെളുത്തുള്ളിയില്‍ അടങ്ങിയിട്ടുണ്ട്. ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. രോഗ പ്രതിരോധശേഷി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും തുമ്മല്‍, ജലദോഷം, ചുമ എന്നീ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കാനും സഹായിക്കും. ശ്വാസകോശ സംബന്ധമായ വിഷമതകള്‍ക്കും വെളുത്തുള്ളി ആശ്വാസമാകും. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ ആണ് ഇതിന് സഹായിക്കുന്നത്.

2. ദഹനം

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്.

3. ബ്ലഡ് ഷുഗര്‍

ദിവസവും രാവിലെ ഒരു അല്ലി വെളുത്തുള്ളി കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

4. കൊളസ്ട്രോള്‍

വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ചീത്ത കൊളസ്ട്രോളും കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

5. കരളിന്‍റെ ആരോഗ്യം

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ സംയുക്തം അല്ലിസിൻ നോണ്‍ ആള്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗ സാധ്യത കുറയ്ക്കാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

6. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും സഹായിക്കും.

7. ചര്‍മ്മം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ വെളുത്തുള്ളി കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

8. വണ്ണം കുറയ്ക്കാന്‍

വണ്ണം കുറയ്ക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിനാവശ്യമല്ലാത്ത കലോറികളെ എരിച്ച് കളയാന്‍ വെളുത്തുള്ളി സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

 

PREV
Read more Articles on
click me!

Recommended Stories

പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പ്രൂൺസ് ഡയറ്റില്‍ ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍