മഴ സ്പെഷ്യൽ പാചകവുമായി പാർവതി തിരുവോത്ത്; വീഡിയോ വൈറല്‍

Published : Jun 09, 2021, 06:01 PM ISTUpdated : Jun 09, 2021, 06:04 PM IST
മഴ സ്പെഷ്യൽ പാചകവുമായി പാർവതി തിരുവോത്ത്; വീഡിയോ വൈറല്‍

Synopsis

മുമ്പ് തുളസിയിലകളും മഞ്ഞൾപ്പൊടിയും ചേർത്ത് കട്ടൻ കാപ്പിയുണ്ടാക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സ്പെഷ്യല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. 

കൊറോണക്കാലത്ത് വീട്ടുകാര്‍ക്കൊപ്പം  ചെലവഴിക്കുന്ന സെലിബ്രിറ്റികളിലേറെയും പാചകപരീക്ഷണങ്ങളുടെ വീഡിയോകളുമായി എത്താറുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട നടി പാർവതി തിരുവോത്തും അക്കൂട്ടത്തിലുണ്ട്. 

മുമ്പ് തുളസിയിലകളും മഞ്ഞൾപ്പൊടിയും ചേർത്ത് കട്ടൻ കാപ്പിയുണ്ടാക്കുന്ന വീഡിയോ താരം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വീണ്ടുമൊരു സ്പെഷ്യല്‍ വീഡിയോയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. 'മഴ സ്പെഷ്യല്‍'  എന്ന ക്യാപ്ഷനോടെയാണ് പാര്‍വതി വീഡിയോ പങ്കുവച്ചിരിക്കുന്നത്. നാടന്‍ രീതിയില്‍ അരിയുണ്ട ഉണ്ടാക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പാര്‍വതി പങ്കുവച്ചത്. 

ചട്ടിയിൽ അരി വറത്തെടുക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം ചൂടോടെ ഈ അരി നന്നായി പൊടിച്ചെടുക്കുകയാണ്. അതിനായി അരി  മിക്സിയിലേയ്ക്കിട്ടതിന് ശേഷം ഇതിലേയ്ക്ക് ചിരകിയ തേങ്ങയും ശർക്കരയും ചേർത്ത് പൊടിച്ചെടുക്കുക. ഈ മിശ്രിതം ആവശ്യമുള്ള വലുപ്പത്തിൽ ഉരുളകളാക്കി ഉരുട്ടിയെടുക്കുക. ഇതാണ് പാര്‍വതിയുടെ 'മഴ സ്പെഷ്യല്‍' അരിയുണ്ട. 

 

Also Read: മക്ഡൊണാള്‍സിന്‍റെ ചിക്കന്‍ നഗ്ഗെറ്റ് ലേലത്തില്‍ വിറ്റത് 73 ലക്ഷത്തിന് !

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

വാൾനട്ട് ഈ രീതിയിലാണോ നിങ്ങൾ കഴിക്കാറുള്ളത്?
കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍