Latest Videos

'അയ്യേ, പച്ച ചിക്കന്‍ കൊണ്ട് കേക്കോ?; വൈറലായി ഒരു കേക്ക് ചിത്രം...

By Web TeamFirst Published Jul 24, 2020, 9:00 PM IST
Highlights

ഓസ്‌ട്രേലിയയിലെ ടസ്മാനിയ സ്വദേശിയായ അമ്പത്തിരണ്ടുകാരി ആലീസ് മണ്‍റോ ആണ് ഈ കേക്കിന്റെ നിര്‍മ്മാതാവ്. പതിവായി കേക്കുകള്‍ തയ്യാറാക്കുകയും ആദ്യം സൂചിപ്പിച്ചത് പോലെ, കേക്കില്‍ പുതുമകള്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ആലീസ്

ഒരുപാട് വ്യത്യസ്തതകള്‍ പരീക്ഷപ്പെടുന്ന ഒരു വിഭവമാണ് കേക്ക്. കാഴ്ചയ്ക്കും രുചിക്കുമെല്ലാം വൈവിധ്യങ്ങളേറെയുള്ള കേക്കുകളെക്കുറിച്ച് അറിയാനും കാണാനും തന്നെ കൗതുകമാണ്, അല്ലേ? പൊതുവേ കേക്ക് പ്രേമികളും കേക്ക് നിര്‍മ്മാതാക്കളുമാകട്ടെ എന്തെല്ലാം പുതുമകള്‍ കൊണ്ടുവരാന്‍ കഴിയുമോ അത്രയും പുതുമകളെ പരീക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നവരുമാണ്. 

എങ്കിലും ചിലതെല്ലാം ചിലര്‍ക്കെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയാറില്ലെന്നത് മറ്റൊരു വസ്തുതയാണ്. അലങ്കാരത്തിന് വേണ്ടിയാണെങ്കിലും ചില സാധനങ്ങളുടെ രൂപത്തിലോ ഘടനയിലോ സാദൃശ്യമുണ്ടെങ്കില്‍ പോലും കേക്കുകളോട് 'നോ' പറയുന്നവരുണ്ട്. കാരണം, 'ഒറിജിനല്‍' സാധനം ഒരുപക്ഷേ ഭക്ഷ്യയോഗ്യമായതായിരിക്കില്ല. അങ്ങനെയാണെങ്കില്‍ 'ഡ്യൂപ്ലിക്കേറ്റ്' കേക്ക് കാണുമ്പോള്‍ 'ഒറിജിനലി'നെ ഓര്‍മ്മ വരുന്നതാണ് പ്രശ്‌നം. അത്തരമൊരു കേക്കിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 

പച്ച ചിക്കന്‍ കൊണ്ടുണ്ടാക്കിയ കേക്ക്. കേള്‍ക്കുമ്പോള്‍ എന്തായാലും ഒരു ഞെട്ടല്‍ അനുഭവപ്പെടാതിരിക്കില്ല. വേവിച്ചതാണെങ്കിലും കൊള്ളാമായിരുന്നു, പച്ച ചിക്കന്‍ എങ്ങനെയാണ് കഴിക്കുക എന്നതാണ് അത്ഭുതം. ഇതിന്റെ ചിത്രങ്ങള്‍ കണ്ടവരെല്ലാം 'അയ്യേ' എന്നാണ് ആദ്യം പ്രതികരിച്ചത്. 

 

 

ഓസ്‌ട്രേലിയയിലെ ടസ്മാനിയ സ്വദേശിയായ അമ്പത്തിരണ്ടുകാരി ആലീസ് മണ്‍റോ ആണ് ഈ കേക്കിന്റെ നിര്‍മ്മാതാവ്. പതിവായി കേക്കുകള്‍ തയ്യാറാക്കുകയും ആദ്യം സൂചിപ്പിച്ചത് പോലെ, കേക്കില്‍ പുതുമകള്‍ പരീക്ഷിക്കുകയും ചെയ്യുന്ന ഒരാളാണ് ആലീസ്. 

ഏതായാലും തന്റെ പുതിയ 'ചിക്കന്‍ കേക്ക്' വൈറലായതിന്റെ സന്തോഷത്തിലാണ് ആലീസിപ്പോള്‍. സംഗതി ഞെട്ടാനൊന്നുമില്ല, പച്ച ചിക്കന്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുന്ന വനില കേക്ക് ആണ് ആലീസ് തയ്യാറാക്കിയിരിക്കുന്നത്. സാധാരണ പോലെ തന്നെ കേക്കുണ്ടാക്കി, അതിന്റെ ഫിനിഷിംഗിലാണ് 'റോ ചിക്കന്‍' രൂപം വരുത്തിയിരിക്കുന്നത്. 

 

 

അല്‍പം കളറുകളും, ബ്രഷുപയോഗിച്ച് 'സര്‍ഗാത്മകമായ ഇടപെടലുകളും' ഒക്കെയായാപ്പോള്‍ കേക്ക് ശരിക്കും 'ചിക്കന്‍ ബ്രെസ്റ്റ്' പോലെ തോന്നിക്കുകയായിരുന്നു. കേക്ക് തയ്യാറാക്കുന്നതിലും ഒരു 'ആര്‍ട്ട്' ഉണ്ടെന്നും, തനിക്ക് അത്തരത്തിലുള്ള വ്യത്യസ്തതകള്‍ ഇഷ്ടമാണെന്നും ആലീസ് പറയുന്നു. മൂന്ന് മക്കളും, പത്ത് പേരക്കിടാങ്ങളുമുണ്ട് ആലീസിന്. ഇവരും ഭര്‍ത്താവ് മിക്കുമാണ് ആലീസിന്റെ 'കേക്ക് പരീക്ഷണ'ങ്ങള്‍ക്ക് കൂട്ട്.

Also Read:- 'കണ്ണുകളെ വിശ്വസിക്കാന്‍ പറ്റില്ല'; ട്വിറ്ററില്‍ വൈറലായ രസകരമായ വീഡിയോ...

click me!