രക്തസമ്മര്‍ദ്ദം മുതല്‍ അമിതവണ്ണം വരെ കുറയ്ക്കും; അറിയാം പിസ്തയുടെ ഗുണങ്ങള്‍...

By Web TeamFirst Published Aug 5, 2020, 3:59 PM IST
Highlights

പിസ്ത രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നാണ്  യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ പറയുന്നത്. 

ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒരു നട്സാണ് പിസ്ത. കാത്സ്യം, അയൺ, സിങ്ക് എന്നിവ പിസ്തയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ വിറ്റാമിൻ എ, ബി 6, കെ, സി, ഇ എന്നിവയും ഫോസ്ഫറസ്, പ്രോട്ടീന്‍ തുടങ്ങിയവയും പിസ്തയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

ഫൈബര്‍ ധാരാളം അടങ്ങിയ പിസ്ത അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കും. നല്ല ദഹനത്തിനു സഹായിക്കുന്ന ഒന്നാണ് പിസ്ത. ഒപ്പം പിസ്ത എളുപ്പത്തില്‍ വിശപ്പിനെയും ശമിപ്പിക്കുന്നു. ഇവ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കുമെന്നാണ്  യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ നടത്തിയ പഠനത്തില്‍ പറയുന്നത്. 

 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പിസ്ത നല്ലതാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് പിസ്ത ഡയറ്റില്‍ ഉള്‍പ്പെടുത്താം.  കണ്ണിന്റെ ആരോഗ്യം നിലനിര്‍ത്താനും തലച്ചോറിന്റെ ആരോഗ്യത്തിനും ഉത്തമമാണ് പിസ്ത. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കും. 

പ്രോട്ടീന്റെ കലവറയാണ് പിസ്ത. 100 ഗ്രാം പിസ്തയിൽ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ശരീത്തിന് ആവശ്യമായ ഊര്‍ജ്ജം നല്‍കും. ഗര്‍ഭിണികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒന്നാണ് ഇവ. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പിസ്ത സഹായിക്കും.  യുവത്വം നിലനിര്‍ത്താനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പിസ്‌തയിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇ സഹായിക്കും.

Also Read: ദിവസവും ഒരു പിടി നട്സ് കഴിച്ചാൽ; പഠനം പറയുന്നത്...


 

click me!