Asianet News MalayalamAsianet News Malayalam

ദിവസവും ഒരു പിടി നട്സ് കഴിച്ചാൽ; പഠനം പറയുന്നത്

പതിവായി നട്സ് കഴിക്കുന്നവർ കഴിക്കാത്തവരേക്കാൾ കൂടുതൽ കാലം ആരോഗ്യമുള്ളവരായി ജീവിക്കുമെന്നും ഹാർവാർഡ് സർവകലാശാലയിലെ  ഗവേഷകർ മുമ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.

Long Term Consumption Of Nuts May Reduce The Risk Of Obesity
Author
Trivandrum, First Published Jun 27, 2020, 7:32 PM IST

നടസ് പൊതുവേ ആരോ​ഗ്യത്തിന് നല്ലതാണെന്ന കാര്യം നമുക്കറിയാം. പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ നട്സിന് കഴിയുമെന്ന് മുമ്പ് നടത്തിയ ചില പഠനങ്ങളിൽ പറയുന്നു. 

ഹൃദ്രോഗം, പ്രമേഹം, ഹൃദയാഘാതം എന്നിവയുമായി ബന്ധപ്പെട്ട മൂന്ന് ലക്ഷം പേർ മര‍ണമടഞ്ഞവരിൽ 45 ശതമാനം പേർ മരണമടഞ്ഞത് ഒമേഗ ത്രീ ഫാറ്റി ആസിഡുകൾ പോലുള്ള ചില പോഷകങ്ങൾ അമിതമായി കഴിക്കുകയോ വേണ്ടത്ര കഴിക്കാതിരിക്കുകയോ ചെയ്തത് കൊണ്ടാകാമെന്ന് ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

 പതിവായി നട്സ് കഴിക്കുന്നവർ കഴിക്കാത്തവരേക്കാൾ കൂടുതൽ കാലം ആരോഗ്യമുള്ളവരായി ജീവിക്കുമെന്നും ഹാർവാർഡ് സർവകലാശാലയിലെ  ഗവേഷകർ മുമ്പ് നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. നട്സ് കഴിക്കുന്നത് ഗുരുതരമായ രോഗങ്ങളാൽ മരിക്കാനുള്ള സാധ്യത 20% കുറവാണെന്നും പഠനത്തിൽ പറയുന്നു. 

നട്സ് ദീർഘകാലം കഴിക്കുന്നത് അമിതവണ്ണത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ' ന്യൂട്രീഷ്യൻ റിസർച്ച് ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. നട്സിൽ അവശ്യ പോഷകങ്ങളും ഉപാപചയ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്ന ബയോ ആക്റ്റീവ് സംയുക്തങ്ങളും കൊണ്ട് സമ്പന്നമാണ്. ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പുകൾ നട്സിൽ അടങ്ങിയിട്ടുണ്ട്. 

മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളുടെ സമ്പന്നമായ ഉറവിടമാണ് നട്സ്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഇത് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു. ബദാം, പിസ്ത, വാൽനട്ട്, കശുവണ്ടി, നിലക്കടല പോലുള്ള പലതരം പോഷക ​ഗുണമുള്ള നട്സുകൾ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 

ശ്വാസകോശത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങള്‍...

Follow Us:
Download App:
  • android
  • ios