കൊറോണക്കാലത്ത് പിസ സ്ലൈസ് പങ്കുവയ്ക്കാന്‍ ഇതാ ഒരു കിടിലന്‍ പാത്രം!

By Web TeamFirst Published Jun 10, 2020, 7:43 PM IST
Highlights

കൊറോണക്കാലത്ത് കൂട്ടത്തോടെ ഒരു പാത്രത്തില്‍ നിന്ന് കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പിന്നെ പകരം ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് ഈ കമ്പനി. 

പിസ കഴിക്കാന്‍ ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. സുഹൃത്തുക്കള്‍ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് പിസ കഴിച്ചിരുന്ന ദിനങ്ങളെ കുറിച്ച് നിങ്ങള്‍ ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാകാം. ഈ കൊറോണക്കാലത്ത് അങ്ങനെ കൂട്ടത്തോടെ ഒരു പാത്രത്തില്‍ നിന്ന് കഴിക്കുന്നത് അത്ര നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ പിന്നെ പകരം ഒരു വഴി കണ്ടുപിടിച്ചിരിക്കുകയാണ് പിസ വ്യാപാരിയുടെ തന്നെ മറ്റൊരു കമ്പനി.

 

പാത്രത്തിന്‍റെ വശങ്ങളിലും മറ്റ് പിസ സ്ലൈസുകളിലും തൊടാതെ ഒരു സ്ലൈസ് എടുക്കാന്‍ കഴിയുന്ന ഒരു പ്രത്യേക പാത്രമാണ് 'ന്യൂയോവ വീറ്റ' എന്ന കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. നോ ഹാന്‍ഡില്‍ പോര്‍ഷന്‍ പാഡില്‍ (No HandL Portion PadL) എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്. ഈ പാത്രത്തിന്‍റെ അറ്റത്ത് കൈപിടിക്കാന്‍ ചെറിയൊരു വിടവ് നല്‍കിയിട്ടുണ്ട്. ഇതില്‍ പിടിച്ച് വലിച്ചാല്‍ പാത്രം നീക്കാം. പാത്രത്തിന്‍റെ മറ്റ് വശങ്ങളില്‍ തൊടുകയും വേണ്ട. 

ഇനി പിസ എടുക്കാന്‍ പിസ സ്ലൈസിന്റെ അതേ ആകൃതിയിലും വലിപ്പത്തിലുമുള്ള പ്രത്യേക സ്പൂണും ഇതിനൊപ്പം നല്‍കും. വട്ടത്തിലുള്ള കട്ടിങ് ബോര്‍ഡിന്റെ രൂപത്തിലാണ് ഈ പ്ലേറ്റ്.  കൊറോണക്കാലത്ത് റസ്റ്റൊറന്റുകള്‍ക്ക് ഈ പാത്രം ഉപകരിക്കും എന്നാണ് നിര്‍മാതാക്കള്‍ കരുതുന്നത്. 

 

Also Read: പിസ ഇനി വീട്ടിൽ തയ്യാറാക്കാം...
 

click me!