ആദ്യം പിസ ബേസ് തയ്യാറാക്കാം...

പിസ ബേസിന് വേണ്ട ചേരുവകൾ;

മൈദ                                  1/2 കപ്പ്
യീസ്റ്റ്                                 ഒരു നുള്ള്
ഉപ്പ്, വെള്ളം                  ആവശ്യത്തിന്
പഞ്ചസാര                       1 ടീസ്പൂൺ
പിസ സോസ്                  1 ടീസ്പൂൺ
ഒലീവെണ്ണ                       2 ടീസ്പൂൺ

ബേസ് തയ്യാറാക്കുന്ന വിധം:

ആദ്യം വെള്ളത്തിൽ യീസ്റ്റ് കലക്കുക. മൈദ, യീസ്റ്റ്, ഉപ്പ്, പഞ്ചസാര എന്നിവ ഒന്നിച്ചുചേർത്ത് കുഴയ്ക്കുക. അഞ്ച് മണിക്കൂർ പൊങ്ങാൻ വയ്ക്കുക. അതിനുശേഷം ചപ്പാത്തിക്ക് എടുക്കുന്നതുപോലെ വലിയ ഉരുളകളാക്കി പരത്തി അതിൽ എൽപം പിസ സോസ് സ്പ്രെഡ് ചെയ്യുക. പിസ ബേസിന്റെ അടിയിൽ അല്പം ഒലീവെണ്ണയും തേയ്ക്കണം.

ടോപ്പിംഗിനു വേണ്ട ചേരുവകൾ:

ചിക്കൻ                                                 കാൽ കിലോ
ക്യാപ്സിക്കം                                               1 എണ്ണം
കോൺ                                      ഒന്നോ രണ്ടോ എണ്ണം
ക്യാരറ്റ്, ബീൻസ്,  കാബേജ് -  1 കപ്പ് (അരിഞ്ഞത്)
ചീസ്                                                 50 ഗ്രാം
പെറി പെറി സോസ്                      1 ടീസ്പൂൺ
ഉപ്പ്, കുരുമുളകുപൊടി -           ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ചിക്കൻ ചെറിയ കഷണങ്ങളായി മുറിക്കുക. അല്പം പെറി പെറി സോസ്, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് വറുത്തെടുക്കുക. ക്യാപ്സിക്കം, ക്യാരറ്റ്, ബീൻസ്, കാബേജ്, ബേബി കോൺ ഉണ്ടെങ്കിൽ അതും ഒക്കെക്കൂടെ അല്പനേരം ഓവനിൽ വച്ച് ആവി കേറ്റിയെടുക്കുക.

ടോപ്പിംഗിനുള്ളവ തയ്യാറാക്കിയശേഷം...

പിസ ബേസിന്റെ മുകളിൽ അല്പം ഒലീവെണ്ണ പുരട്ടി ചീസ് ഗ്രേറ്റ് ചെയ്തിടുക. പിന്നീട് ആവിയിൽ വേവിച്ച പച്ചക്കറികൾ, ചിക്കൻ, ക്യാപ്സിക്കം, ചോളം എല്ലാം വിതറുക.

ഓവൻ 220 ഡിഗ്രി പ്രീ-ഹീറ്റ് ചെയ്തശേഷം 200 ഡിഗ്രിയിൽ 13 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. ചൂടോടെ മുറിച്ച് കഴിക്കാം.

തയ്യാറാക്കിയത്;

രേണുക എസ് എൻ
തിരുവനന്തപുരം