വീഗന്‍ ഡയറ്റിലാണോ? കഴിക്കാം പ്രോട്ടീന്‍ സമ്പുഷ്ടമായ ഈ ഭക്ഷണങ്ങള്‍...

By Web TeamFirst Published Aug 25, 2021, 9:31 AM IST
Highlights

മുട്ട, പാല്‍, മീന്‍, ഇറച്ചി എന്നിവ കഴിക്കാത്തവരില്‍ പലപ്പോഴും  ശരീരത്തിന് ലഭിക്കേണ്ട പ്രോട്ടീനുകള്‍ കിട്ടാതെ വരും. ഇത്തരക്കാര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

വെജിറ്റേറിയന്‍ ഡയറ്റുകള്‍ പിന്തുടരുന്നവര്‍ നേരിടുന്ന വലിയ പ്രശ്‌നമാണ് പ്രോട്ടീനുകളുടെ അഭാവം. ആരോഗ്യത്തിനും പേശികളുടെ വളര്‍ച്ചക്കും  പ്രോട്ടീനുകള്‍ ആവശ്യമാണ്. 

മുട്ട, പാല്‍, മീന്‍, ഇറച്ചി എന്നിവ കഴിക്കാത്തവരില്‍ പലപ്പോഴും  ശരീരത്തിന് ലഭിക്കേണ്ട പ്രോട്ടീനുകള്‍ കിട്ടാതെ വരും. ഇത്തരക്കാര്‍ക്ക് പ്രോട്ടീന്‍ ലഭിക്കുന്ന ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പരിപ്പ്, പയർവർഗ്ഗങ്ങൾ എന്നിവയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പയര്‍, വെള്ളക്കടല, ചുവന്ന പരിപ്പ്, വന്‍ പയര്‍ എന്നിവ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ ലഭിക്കാന്‍ സഹായിക്കും. 

രണ്ട്...

പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുത്ത് കഴിക്കാന്‍ ശ്രമിക്കുക. ബ്രൊക്കോളി, ചീര, മധുരക്കിഴങ്ങ് എന്നിവയില്‍ നാല് മുതല്‍ അഞ്ച് ഗ്രാം വരെ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മള്‍ബറി, ബ്ലാക്ക്ബറി, വാഴപ്പഴം തുടങ്ങിയവയും പ്രോട്ടീനുകളുടെ കലവറയാണ്. ഇത്തരം ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. 

മൂന്ന്...

ഗ്രീൻ പീസ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 250 മില്ലി ഗ്രീന്‍ പീസില്‍ ഒമ്പത് ഗ്രാം പ്രോട്ടീനുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.  വിറ്റാമിൻ എ, സി, കെ എന്നിവയുൾപ്പെടെ ഇവയില്‍ അടങ്ങിയിട്ടുണ്ട്. 

നാല്...

സോയ മില്‍ക്ക് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സോയ ബീന്‍സില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഈ മില്‍ക്ക് വീഗന്‍ ഡയറ്റ് ചെയ്യുന്നവര്‍ക്ക് സാധാരണ പാലിന് പകരം കുടിക്കാം. ഒരു കപ്പ് മധുരമില്ലാത്ത സോയ മിൽക്കിൽ 7 ഗ്രാം പ്രോട്ടീൻ ഉണ്ട്. 

അഞ്ച്...

അര കപ്പ് ഓട്‌സില്‍ ആറ് ഗ്രാം വരെ പ്രോട്ടീനും നാല് ഗ്രാം ഫൈബറുമുണ്ടെന്നാണ് കണക്ക്. അതിനാല്‍ വീഗന്‍ ഡയറ്റ് പിന്തുടരുന്നവര്‍ ഓട്സ് കഴിക്കുന്നത് ആരോഗ്യത്തിനും നല്ലതാണ്. ഒപ്പം ശരീരഭാരം കുറയ്ക്കാനും ഇവ സഹായിക്കും. 

ആറ്...

പ്രോട്ടീനുകളാല്‍  സമൃദ്ധമാണ് നട്സ് എന്ന് എല്ലാവര്‍ക്കും അറിയാം. കൂടാതെ ഫൈബര്‍, അയണ്‍, കാത്സ്യം, മഗ്നീഷ്യം,  ഫോസ്ഫറസ്, വിറ്റാമിന്‍ ഇ, ബി, ആന്റി ഓക്‌സിഡന്റുകള്‍...തുടങ്ങി ആരോഗ്യത്തിന് വേണ്ട എല്ലാം ഇവയില്‍ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യത്തിന് എന്തുകൊണ്ടും നല്ലതാണ്. 

Also Read: ദഹനം എളുപ്പമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!