Asianet News MalayalamAsianet News Malayalam

ദഹനം എളുപ്പമാക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ,അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും.
 

Foods to Help Improve Digestion
Author
Trivandrum, First Published Aug 24, 2021, 10:47 AM IST

ദഹനപ്രശ്‌നങ്ങള്‍ അനുഭവപ്പെടാത്തവരില്ല. ഗ്യാസ്ട്രബിൾ, നെഞ്ചെരിച്ചല്‍ തുടങ്ങിയവ ഇവയിലുള്‍പ്പെടും. തുടര്‍ച്ചയായുണ്ടാകുന്ന ദഹനപ്രശ്‌നങ്ങള്‍ ദൈനംദിന ജീവിതത്തെ ബാധിക്കും. ഇതിന് പരിഹാരമായി പതിവായി മരുന്നുകള്‍ കഴിക്കുന്നത് മറ്റ് സങ്കീര്‍ണതകള്‍ക്ക് കാരണമാവുകയും ചെയ്യും. 

പലതരത്തിലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ നമുക്കുചുറ്റുമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രധാനമാണ്. സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ,അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകള്‍ ഇവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും.

ഉപ്പ്, പഞ്ചസാര, മറ്റ് രാസവസ്തുക്കള്‍ അടങ്ങിയ ഭക്ഷണങ്ങൾ കുറയ്ക്കുക. അതുപോലെ സംസ്‌കരിച്ച ഭക്ഷണസാധനങ്ങളിലടങ്ങിയ ട്രാന്‍സ് ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യത്തെ ബാധിക്കാം. ദഹനം എളുപ്പമാക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം...

തെെര്...

തൈരിലെ പ്രോബയോട്ടിക്സ് ദഹനവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്നു. തൈര് ദഹിക്കാൻ എളുപ്പമാണ്. തൈരിലുള്ള പ്രോബയോട്ടിക്സ് കുടലിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു. ഇത് കുടൽ രോഗത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കാനും അൾസർ ഉണ്ടാകുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

ഇഞ്ചി...

ദഹനത്തിന് പ്രധാനമായ ട്രൈപ്സിൻ(trypsin), പാൻക്രിയാറ്റിക് ലിപേസ് (pancreatic lipase) എന്നീ എൻസൈമുകളിലും ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇഞ്ചി കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കുന്നു.

 

Foods to Help Improve Digestion

 

പച്ചക്കറികൾ...

ദഹനനാളത്തിലെ പേശികളുടെ സങ്കോചങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെ മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്ന മഗ്നീഷ്യം അടങ്ങിയിട്ടുള്ള പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

വാഴപ്പഴം...

ദഹനം സംബന്ധിച്ച എല്ലാ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണ് വാഴപ്പഴം. കാര്‍ബോ ഹൈഡ്രേറ്റുകൾ‍, ഇരുമ്പ്, പൊട്ടാസ്യം തുടങ്ങിയവ വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ദഹന സംബന്ധ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും, ദിവസേന വാഴപ്പഴം കഴിക്കുന്നത് നല്ലതാണ്. പഴത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളാണ് ഇതിനു കാരണമാകുന്നത്.

 

Foods to Help Improve Digestion

 

ജീരകം...

ദഹനത്തിന് ഫലപ്രദമായ ഒന്നാണ് ജീരകം. ഭക്ഷണ ശേഷം ജീരക വെള്ളം കുടിക്കുന്നത് ദഹനത്തിന് ഏറ്റവും മികച്ചതാണ്. മാത്രമല്ല, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിലെ ടോക്‌സിനുകളെ നീക്കുന്നു. 

 

Follow Us:
Download App:
  • android
  • ios