കാണുമ്പോള്‍ കൊതി തോന്നുന്ന ഭക്ഷണങ്ങള്‍; പക്ഷേ ഭംഗി മാത്രമേ ഉള്ളൂ...

By Web TeamFirst Published Nov 9, 2021, 7:19 PM IST
Highlights

ഏതെങ്കിലുമൊരു സുഹൃത്ത് പറഞ്ഞുതന്നത് അനുസരിച്ച് 'സ്‌പെഷ്യല്‍' ആയൊരു വിഭവം കഴിക്കാന്‍ ഹോട്ടലിലെത്തി, സംഗതി മുന്നിലെത്തി രുചിച്ചുനോക്കിയപ്പോള്‍ 'പണി പാളി'യെന്ന തോന്നലുണ്ടാവുക. അല്ലെങ്കില്‍ പരസ്യം കണ്ടോ, ചിത്രം കണ്ടോ വലിയ വില കൊടുത്ത് വാങ്ങിയ വിഭവം വായില്‍ വയ്ക്കുമ്പോള്‍ 'അയ്യോ ഇതായിരുന്നോ' എന്ന തോന്നലുണ്ടാവുക

ഭക്ഷണവുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം  ( Food Video ) ആരാധകരേറെയാണ്. ഓരോ ദിവസവും ഇത്തരത്തിലുള്ള എത്രയോ വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെയും ( Social Media )  മറ്റുമായി നമ്മെ തേടിയെത്താറ്. ഇവയില്‍ പലതും നമ്മളില്‍ കൗതുകമുണര്‍ത്തുന്നതിനൊപ്പം തന്നെ കൊതിപ്പിക്കാറുമുണ്ടായിരിക്കും. 

ഭക്ഷണം പാകം ചെയ്യുന്നതും, ഭംഗിയായി വിളമ്പുന്നതും കഴിക്കുന്നതുമെല്ലാം കാണാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്. ഇതെല്ലാം കാണുമ്പോള്‍ കഴിക്കുമ്പോഴുള്ളത് പോലെ ഒരു സന്തോഷം അനുഭവിക്കുന്നവരുണ്ട്. അത്തരത്തില്‍ നമ്മെ കൊതിപ്പിക്കുന്ന പല വിഭവങ്ങളുമുണ്ട്. 

എന്നാല്‍ ഇങ്ങനെ ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമെല്ലാം കാണുന്ന വിഭവങ്ങളെല്ലാം കൊതിപ്പിക്കുന്നതിന് അനുസരിച്ച് രുചിയുള്ളതായിരിക്കുമോ? എപ്പോഴെങ്കിലും മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടോ? 

ഏതെങ്കിലുമൊരു സുഹൃത്ത് പറഞ്ഞുതന്നത് അനുസരിച്ച് 'സ്‌പെഷ്യല്‍' ആയൊരു വിഭവം കഴിക്കാന്‍ ഹോട്ടലിലെത്തി, സംഗതി മുന്നിലെത്തി രുചിച്ചുനോക്കിയപ്പോള്‍ 'പണി പാളി'യെന്ന തോന്നലുണ്ടാവുക. അല്ലെങ്കില്‍ പരസ്യം കണ്ടോ, ചിത്രം കണ്ടോ വലിയ വില കൊടുത്ത് വാങ്ങിയ വിഭവം വായില്‍ വയ്ക്കുമ്പോള്‍ 'അയ്യോ ഇതായിരുന്നോ' എന്ന തോന്നലുണ്ടാവുക. 

ജീവിതത്തിലൊരിക്കലെങ്കിലും ഇത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകാത്തവര്‍ കാണില്ല. എന്തായാലും അങ്ങനെ അമിതമായി വെറുതെ പുകഴ്ത്തുന്ന, എന്നാല്‍ അതിന് തക്ക രുചിയോ ഗുണമോ ഇല്ലാത്ത ഭക്ഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'റെഡ്ഡിറ്റ്'ല്‍ ഇപ്പോള്‍ കൊഴുക്കുന്നത്. 

 

'ഓവര്‍ റേറ്റഡ്' ആയ ഭക്ഷണങ്ങളെ കുറിച്ചാണ് ചര്‍ച്ച. കൗതുകകരമായൊരു സംഗതിയെന്തെന്നാല്‍ ഇതില്‍ മിക്കവരും ആദ്യം പറഞ്ഞിരിക്കുന്നത് ബര്‍ഗറിന്റെ പേരാണ്. കാണാന്‍ ഭംഗിയും കൊതിയും തോന്നുമെങ്കിലും കഴിക്കുമ്പോള്‍ ബര്‍ഗര്‍ അത്ര വലിയ സംഭവമല്ലെന്നാണ് അധികപേരും അഭിപ്രായപ്പെടുന്നത്. 

 

ബര്‍ഗര്‍ പോലെ തന്നെ ബരിറ്റോസ്, റാപ്പുകള്‍, കേക്കുകള്‍ എന്നിവയും 'ഓവര്‍ റേറ്റഡ് ഫുഡ്' പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും മറ്റും ആളുകളില്‍ കൊതി ജനിപ്പിക്കുന്നതിനായി പങ്കുവയ്ക്കപ്പെടുന്ന ബര്‍ഗര്‍ ചിത്രങ്ങളെല്ലാം ചീസ് വാരിവിതറി നശിപ്പിച്ചതാണെന്നും, ഇതൊക്കെ എങ്ങനെയാണ് കഴിക്കുകയെന്നും ചോദ്യമുയരുന്നു. 

 

അതുപോലെ കയ്യില്‍ പിടിക്കാനോ വായില്‍ വയ്ക്കാനോ പറ്റുന്ന പരുവത്തിലല്ല പലപ്പോഴും ബര്‍ഗര്‍ കിട്ടാറെന്നും പിന്നെങ്ങനെയാണ് ഇത് ആസ്വദിച്ച് കഴിക്കാനാവുകയെന്നും ചിലര്‍ ചോദിക്കുന്നു. എന്തായാലും രസകരമായൊരു ഭക്ഷണ ചര്‍ച്ച തന്നെയാണ് റെഡ്ഡിറ്റില്‍ നടന്നതെന്ന് പറയാം.

Also Read:- പിസയ്ക്ക് കോംബിനേഷന്‍ പുതിന ചട്ണി; കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നോ?

click me!