നാലുമണി പലഹാര പ്രിയരാണോ; ഇഷ്ടഭക്ഷണവുമായി സരയു മോഹന്‍

Published : Jan 10, 2021, 03:45 PM ISTUpdated : Jan 10, 2021, 04:09 PM IST
നാലുമണി പലഹാര പ്രിയരാണോ; ഇഷ്ടഭക്ഷണവുമായി സരയു മോഹന്‍

Synopsis

സരയുവിന്‍റെ ഫോട്ടോഷൂട്ടുകളൊക്കെ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. തന്‍റെ യൂട്യൂബ് ചാനലിലൂടെയും സരയു ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. 

സീരിയലിലും സിനിമയിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് സരയു മോഹന്‍. അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും അവതരണത്തിലുമൊക്കെ തനിക്ക് കഴിവുണ്ടെന്നും താരം തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സരയു പങ്കുവയ്ക്കുന്ന പോസ്റ്റുകളെല്ലാം ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. 

പ്രത്യേകിച്ച് സരയുവിന്‍റെ ഫോട്ടോഷൂട്ടുകളൊക്കെ സൈബര്‍ ലോകത്ത് വൈറലാകാറുണ്ട്. തന്‍റെ യൂട്യൂബ് ചാനലിലൂടെയും സരയു ആരാധകരോട് വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഒരു ഭക്ഷണപ്രിയ കൂടിയാണ് സരയു എന്ന് താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ പരിശോധിച്ചാല്‍ തന്നെ മനസ്സിലാകും. അത്തരത്തില്‍ താരം ഇപ്പോള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഒരു പ്ലേറ്റില്‍ ഉണ്ണിയപ്പവുമായി ഇരിക്കുന്ന സരയുവിനെ ആണ് ചിത്രത്തില്‍ കാണുന്നത്. ഉണ്ണിയപ്പം സ്പെഷ്യലിസ്റ്റാണ്  അമ്മ എന്നും പണ്ട്  സ്കൂൾ വിട്ട് ബസ്സിൽ കയറുമ്പോഴേ തന്‍റെ ആലോചന ഇന്ന് വീട്ടിൽ ചായയ്ക്ക് എന്തുണ്ടാവും എന്നാണെന്നും സരയു പോസ്റ്റില്‍ കുറിച്ചു. 

 

'ഉച്ചയ്ക്ക് കിടന്നുറങ്ങി എണീറ്റ് രാത്രി ആണോ പകൽ ആണോ എന്ന് ബോധം വരുന്നതിന് മുന്നേ ഉണ്ടംപൊരി കഴിക്കാൻ വന്നിരുന്ന ഞാൻ...4 മണി പലഹാരങ്ങൾ പണ്ടേ ഒരു വീക്നെസ്സ് ആണ്. അമ്മ അസ്സലായി പലതും ഉണ്ടാക്കുകയും ചെയ്യും. ഉണ്ണിയപ്പം സ്പെഷ്യലിസ്റ്റ് ആണ് അമ്മ. പണ്ട് സ്കൂൾ വിട്ട് ബസ്സിൽ കേറുമ്പോഴേ ആലോചന ഇന്ന് വീട്ടിൽ ചായയ്ക്ക് എന്തുണ്ടാവും എന്നാണ്.. 4 മണി പലഹാര പ്രിയർ ഉണ്ടോ'- സരയു കുറിച്ചു. 

ഇതിനു മുന്‍പും താന്‍ തയ്യാറാക്കിയ കേക്കുമായി ഇരിക്കുന്ന ചിത്രങ്ങള്‍ സരയു തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. 

 

Also Read: ഈ പാസ്ത എന്താ നീലനിറത്തില്‍? വിചിത്രമായ പാചകവുമായി യുവാവ്; വിമര്‍ശനം...
 

PREV
click me!

Recommended Stories

തലച്ചോറിന്‍റെ ആരോഗ്യത്തിന് വേണ്ട വിറ്റാമിനുകള്‍
Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍