ട്വിറ്ററില്‍ താരമായി നിലവിളിക്കുന്ന പാസ്തക്കൂട്ടം! സംഗതി എന്തെന്ന് മനസിലായോ?

Web Desk   | others
Published : Jan 07, 2021, 04:55 PM IST
ട്വിറ്ററില്‍ താരമായി നിലവിളിക്കുന്ന പാസ്തക്കൂട്ടം! സംഗതി എന്തെന്ന് മനസിലായോ?

Synopsis

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ അലറിക്കരയുന്ന പാസ്ത! തവിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന പാസ്തയ്ക്ക് രണ്ട് കണ്ണുകളും വലിയ വായയുമെല്ലാമുണ്ട്. ഇതിനൊപ്പം തന്നെ തവിയിലൊട്ടിയ നിലയില്‍ വേറെയും മൂന്ന് പാസ്തക്കുഞ്ഞുങ്ങള്‍ കൂടി

ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന രസകരമായ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ നമ്മളില്‍ ഏറെ കൗതുകമുണ്ടാക്കാറുണ്ട്. അത്തരത്തിലൊരു 'ട്രെന്‍ഡിംഗ്' ചിത്രത്തെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒറ്റനോട്ടത്തില്‍ കണ്ടാല്‍ അലറിക്കരയുന്ന പാസ്ത! തവിയില്‍ ഒട്ടിപ്പിടിച്ചിരിക്കുന്ന പാസ്തയ്ക്ക് രണ്ട് കണ്ണുകളും വലിയ വായയുമെല്ലാമുണ്ട്. ഇതിനൊപ്പം തന്നെ തവിയിലൊട്ടിയ നിലയില്‍ വേറെയും മൂന്ന് പാസ്തക്കുഞ്ഞുങ്ങള്‍ കൂടി. 

പാചകത്തിനിടെ അറിയാതെ വന്നുപോയ പാസ്തയുടെ രൂപമാറ്റം പിന്നീട് ഒരു തമാശയ്ക്ക് വേണ്ടി ആരോ പങ്കുവച്ചതാണ്. എന്നാലിപ്പോള്‍ ട്വിറ്ററില്‍ നിലവിളിക്കുന്ന പാസ്തയെ കൊണ്ടുള്ള മീമുകള്‍ നിറഞ്ഞിരിക്കുകയാണ്. 

 

 

സാധാരണക്കാര്‍ മുതല്‍ സൊമാറ്റോ, ഡണ്‍സോ, ഓയോ പോലുള്ള വന്‍കിട ബ്രാന്‍ഡുകള്‍ വരെ കരയുന്ന പാസ്ത വച്ച് മീം ഉണ്ടാക്കി പങ്കുവച്ചുകഴിഞ്ഞു. 

 

 

 

 

 

 

ഇത്തരത്തില്‍ മുമ്പും ഭക്ഷണസാധങ്ങള്‍ക്ക് പാചകത്തിനിടെ സാന്ദര്‍ഭികമായി സംഭവിക്കുന്ന രൂപമാറ്റം രസകരമായ രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. ഏതായാലും അക്കൂട്ടത്തില്‍ ചെറുതല്ലാത്ത ശ്രദ്ധയാണിപ്പോള്‍ 'നിലവിളിക്കുന്ന പാസ്ത'യ്ക്ക് ലഭിച്ചിരിക്കുന്നത്.

Also Read:- രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം...

PREV
click me!

Recommended Stories

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് നല്ല ഉറക്കത്തിന് തടസമാകുന്നു
മത്തങ്ങ വിത്ത് അമിതമായി കഴിക്കുന്നതിന്റെ ദോഷങ്ങൾ