Asianet News MalayalamAsianet News Malayalam

രാത്രിയിൽ ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്, കാരണം...

ഉറങ്ങാന്‍ കിടക്കുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വയറ്‌ നിറയെ ഭക്ഷണം കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. വിശപ്പ്‌ തോന്നുണ്ടെങ്കില്‍ രാത്രിയില്‍ ലളിതമായി കഴിക്കുക. കിടക്കുന്നതിന്‌ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക.

foods to avoid before bed
Author
Trivandrum, First Published Oct 29, 2020, 11:16 PM IST

രാത്രിയിൽ എപ്പോഴും ലഘു ഭക്ഷണം കഴിക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ദഹനം എളുപ്പമാക്കാൻ‌ ലഘു ഭക്ഷണം സഹായിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന്‌ തൊട്ട്‌ മുമ്പ്‌ വയറ്‌ നിറയെ ഭക്ഷണം കഴിച്ചാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്ന് വിദ​ഗ്ധർ പറയുന്നു. വിശപ്പ്‌ തോന്നുണ്ടെങ്കില്‍ രാത്രിയില്‍ ലളിതമായി കഴിക്കുക. കിടക്കുന്നതിന്‌ രണ്ടോ മൂന്നോ മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിക്കുക. രാത്രിയിൽ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം...

പാസ്ത...

ഉറങ്ങാന്‍ പോകുന്നതിന്‌ തൊട്ട്‌ മുമ്പ്‌ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത കൊഴുപ്പേറിയ ഭക്ഷണങ്ങളില്‍ ഒന്നാണ്‌ പാസ്‌ത. പാസ്തയിൽ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്‌ കൊഴുപ്പായി മാറുന്നു. ഭാരം കൂടുന്നതിനും കാരണമാകുന്നു.

 

foods to avoid before bed

 

പിസ്സ...

പിസ്സ പോലുള്ള ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ പ്രയാസമാണ്. മാത്രമല്ല, പിസ്സ നെഞ്ചെരിച്ചിലിനുള്ള സാധ്യത കൂട്ടുന്നു. ഭാരം കൂടുന്നതിനും കാരണമാകുന്നു.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ...

ഉറങ്ങുന്നതിന്‌ തൊട്ട്‌ മുമ്പ്‌ മാത്രമല്ല എല്ലായ്‌പ്പോഴും ഒഴിവാക്കേണ്ട ഒന്നാണ്‌ എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ.  മോണോസോഡിയം ഗ്ലൂട്ടാമേറ്റ്‌ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ടെന്നതാണ്‌ പ്രധാന കാരണം. ഇത് ശരീരത്തിൽ അനാവശ്യ കൊഴുപ്പ് കൂടുന്നതിന് കാരണമാകുന്നു.

 

foods to avoid before bed

 

പാല്‍ ഉല്‍പന്നങ്ങള്‍...

പാല്‍ ഉല്‍പന്നങ്ങള്‍, മയോണൈസ് തുടങ്ങിയവ രാത്രി നിര്‍ബന്ധമായും ഒഴിവാക്കണ്ടേതാണ്. നന്നായി പതപ്പിച്ച്, എണ്ണ ഒഴിച്ചാണ് മയോണൈസ് ഉണ്ടാക്കുന്നത്. കൊഴുപ്പ് കൂടിയ വിഭവമായതിനാല്‍ കാലറി കൂടാന്‍ കാരണമാകും എന്നതിനാല്‍ത്തന്നെ ആരോഗ്യത്തിന് ദോഷം ചെയ്യും.

വെറും വയറ്റിൽ ഈ പാനീയം കുടിക്കൂ, ഭാരം എളുപ്പം കുറയ്ക്കാം

 

Follow Us:
Download App:
  • android
  • ios