ഇതാണ് മകന് നല്‍കുന്ന പാനീയം; പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന റെസിപ്പി പങ്കുവച്ച് ശില്‍പ ഷെട്ടി

Published : Feb 06, 2021, 04:01 PM ISTUpdated : Feb 06, 2021, 04:04 PM IST
ഇതാണ് മകന് നല്‍കുന്ന പാനീയം; പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന റെസിപ്പി പങ്കുവച്ച് ശില്‍പ ഷെട്ടി

Synopsis

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റെസിപ്പിയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. 

ബിടൗണിലെ പുതുമുഖ നടിമാർക്കു വെല്ലുവിളിയായി ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരമാണ് ശില്‍പ ഷെട്ടി. ആരോഗ്യകരമായ ലൈഫ് സ്റ്റൈൽ പിന്തുടരുന്ന ശിൽപയെ സംബന്ധിച്ചിടത്തോളം പ്രായമെന്നത് കേവലം അക്കങ്ങൾ മാത്രമാണ്. ഫിറ്റ്‌നസ് കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും ശില്‍പയ്ക്ക് ചില ചിട്ടകളുമുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവയുടെ റെസിപ്പിയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഇക്കുറിയും ശില്‍പ ഒരു ഹെല്‍ത്തി ടിപ്‌സ് പങ്കുവയ്ക്കുകയാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നൊരു പാനീയത്തിന്റെ റെസിപ്പിയാണ് ശില്‍പ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 

മകന്‍ വിയാന്‍ രാജിന് അഞ്ചുവയസ്സുള്ളപ്പോള്‍ മുതല്‍ ഈ പാനീയം നല്‍കാറുണ്ടെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാനുള്ള മികച്ച പാനീയമാണ് ഇതെന്നും ശില്‍പ പറയുന്നു. തേനും ഇഞ്ചിയും നാരങ്ങയും ചേര്‍ത്താണ് ഈ പാനീയം ഉണ്ടാക്കുന്നത്.

ആന്റി ഓക്‌സിഡന്റ്, ആന്റി ബാക്റ്റീരിയല്‍, ആന്റി ഫംഗല്‍ ഘടകങ്ങളാല്‍ സമൃദ്ധമായ ഈ പാനീയം ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനൊപ്പം ശ്വസനവ്യവസ്ഥയുടെ പ്രവര്‍ത്തനത്തെയും മെച്ചപ്പെടുത്തുമെന്നും താരം പറയുന്നു. വിറ്റാമിന്‍ സി, പൊട്ടാസ്യം തുടങ്ങിയവ ധാരാളമടങ്ങിയതാണ് ഈ പാനീയം. 

 

ചേരുവകള്‍...

ചൂടുവെള്ളം- രണ്ട് കപ്പ്
നാരങ്ങാനീര്- ഒന്നര 
ഇഞ്ചി നീര്- ഒന്നര ടീസ്പൂണ്‍
വെളുത്ത മഞ്ഞള്‍- 1 ടീസ്പൂണ്‍
തേന്‍- 2 ടീസ്പൂണ്‍
കറുവപ്പട്ട- ആവശ്യത്തിന്
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

തേന്‍, നാരങ്ങാനീര്, ഇഞ്ചി നീര്, മഞ്ഞള്‍, കറുവാപ്പട്ട, ഉപ്പ് എന്നിവ ഒരുപാത്രത്തിലിടുക. ശേഷം ഇതിലേയ്ക്ക് ഇളം ചൂടുവെള്ളം ഒഴിച്ച് നന്നായി ഇളക്കുക. ഒരു പാത്രം കൊണ്ട് അഞ്ച് മിനിറ്റ് മൂടി വയ്ക്കുക. ശേഷം ഒരു കപ്പിലേയ്ക്ക് ഒഴിച്ച് ചൂടോടെ കുടിക്കാം. 

Also Read: ഇരട്ടകളെപ്പോലെ വസ്ത്രം ധരിച്ച് അമ്മയും മകളും; വൈറലായി ശില്‍പ ഷെട്ടിയുടെ ചിത്രം...

PREV
click me!

Recommended Stories

Christmas 2025 : ഓവനും ബീറ്ററും മൈദയും ഇല്ലാതെ ഒരു സിമ്പിൾ പ്ലം കേക്ക്
Christmas 2025 : ക്രിസ്മസ് സ്പെഷ്യൽ, കൊതിപ്പിക്കും രുചിയൊരു ഫിഷ് കട്‌ലറ്റ്