അഭിനയവും ഫിറ്റ്നസും പാചകവും ഒരുപോലെ ഇഷ്ടപ്പെടുന്ന ബോളിവുഡ്  നടിയാണ് ശിൽപ ഷെട്ടി. നാല്‍പതുകളിലും യുവാക്കളെ വെല്ലുന്ന ചുറുചുറുക്കിനു പിന്നില്‍ വ്യായാമവും ഡയറ്റിങ്ങുമൊക്കെയാണെന്ന് താരം പറയാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജ്ജീവമായ ശില്‍പ പങ്കുവച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധനേടുന്നത്. 

അമ്മ സുനന്ദയോടൊപ്പമുള്ള ചിത്രമാണ് ശില്‍പ തന്‍റെ ഇന്‍സ്റ്റഗ്രാമലൂടെ പങ്കുവച്ചത്. അമ്മയും മകളും ഒരുപോലെ വസ്ത്രം ധരിച്ച് ഇരട്ടകളെപ്പോലെ നില്‍ക്കുന്ന ചിത്രമാണിത്. ഒരേ നിറത്തിലും ഡിസൈനിലുമുള്ള വസ്ത്രമാണ് ചിത്രത്തിലെ ഹൈലൈറ്റ്. 

 

ചുവപ്പ് നിറത്തിലുള്ള  കാഫ്താനില്‍ ഇരുവരും അതിസുന്ദരികളായിരിക്കുന്നു എന്നാണ് ആരാധകരുടെ അഭിപ്രായം. ഈ ക്രിസ്മസ് സീസണില്‍ ധരിക്കാന്‍ പറ്റിയ വസ്ത്രം എന്നാണ് ഫാഷന്‍ പ്രേമികളുടെ വിലയിരുത്തല്‍. 

Also Read: 'മമ്മി ആന്‍ഡ് മീ'; ഒരുപോലെ വസ്ത്രം ധരിച്ച് അമ്മയും മകളും; ചിത്രങ്ങള്‍ പങ്കുവച്ച് സാറ അലി ഖാന്‍