നമ്മള്‍ മലയാളികളുടെ ഒഴിച്ചു കൂടാനാകാത്ത ഭക്ഷണങ്ങളിലൊന്നാണ് നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഈ ബനാന കൊണ്ടുള്ള ചായയും ആരോഗ്യത്തിന് ഏറേ ഗുണകരമാണ്. 

പഴം തൊലിയോട് കൂടി വെള്ളത്തിലിട്ട് തിളപ്പിച്ചാണ് ഈ ചായ തയ്യാറാക്കുന്നത്. രുചിക്കായി കറുവപ്പട്ടയോ തേനോ ചേര്‍ക്കാം. വിറ്റാമിന്‍ ബി6, പൊട്ടാസ്യം, കോപ്പര്‍, മഗ്നീഷ്യം തുടങ്ങി നിരവധി ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബനാന ടീ രോഗപ്രതിരോധശേഷിക്കും ശരീരഭാരം നിയന്ത്രിക്കാനും വളരെ നല്ലതാണ്. 

 

അറിയാം ബനാന ടീയുടെ മറ്റ് ഗുണങ്ങള്‍...

ഒന്ന്...

ആന്‍റിഓക്സിഡന്‍റ്സ് ധാരാളം അടങ്ങിയ ബനാന ടീ ദിവസവും കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഇവ സഹായിക്കും. 

രണ്ട്...

പൊട്ടാസ്യവും മഗ്നീഷ്യവും ധാരാളമായി അടങ്ങിയിട്ടുള്ളതുകൊണ്ടുതന്നെ ബനാന ടീ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാൻ' എന്ന അമിനോആസിഡ് മികച്ച ഉറക്കം നൽകുന്ന  ഹോർമോണുകളുടെ ഉത്പാദനത്തിനു സഹായിക്കും. 
 
മൂന്ന്...

പൊട്ടാസ്യം ധാരാളം അടങ്ങിയ ബനാന കൊണ്ടുള്ള ചായ കുടിക്കുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. 

നാല്... 

ബനാന ടീയില്‍ പഞ്ചസാരയുടെ അളവ് കുറവാണ്. അതിനാല്‍ പ്രമേഹരോഗികള്‍ക്കും ധൈര്യമായി കുടിക്കാവുന്നതാണ് ബനാന ടീ. 

Also Read: നേന്ത്രപ്പഴം കേടാകാതിരിക്കാന്‍ എളുപ്പത്തില്‍ ചെയ്യാവുന്നൊരു സൂത്രം!