'ഇതെന്താ മാജിക്കിലൂടെ ബിരിയാണിയോ?'; അതിശയിപ്പിക്കുന്ന വീഡിയോ...

By Web TeamFirst Published Mar 25, 2023, 5:52 PM IST
Highlights

'ഡെല്‍ഹി ഫുഡ് നെസ്റ്റ്' എന്ന സോഷ്യല്‍ മീഡിയ പേജില്‍ വന്നിരിക്കുന്നൊരു വീഡിയോ ആണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. പതിനഞ്ച് ലക്ഷത്തോളം പേരാണ് ഒരു മാസത്തിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. 

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ എത്രയോ വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും ഏതെങ്കിലും വിധത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടത് ആകാറുണ്ട്. അത്രമാത്രം ഫുഡ് വീഡിയോകളാണ് ദിവസവും പുറത്തുവരുന്നത്. 

പുത്തൻ പാചകപരീക്ഷണങ്ങളോ, രുചി വൈവിധ്യങ്ങളോ, ഇവയെല്ലാം അന്വേഷിച്ചുള്ള രസകരമായ യാത്രകളോ എല്ലാമാകാം അധികവും ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി വരുന്നത്. ഭക്ഷ്യമേഖലയിലെ പുത്തൻ ട്രെൻഡുകളും ഇത്തരത്തില്‍ വീഡിയോകളിലൂടെ നാം മനസിലാക്കാറുണ്ട്.

ഇപ്പോഴിതാ 'ഡെല്‍ഹി ഫുഡ് നെസ്റ്റ്' എന്ന സോഷ്യല്‍ മീഡിയ പേജില്‍ വന്നിരിക്കുന്നൊരു വീഡിയോ ആണ് വലിയ രീതിയില്‍ ശ്രദ്ധ നേടുന്നത്. പതിനഞ്ച് ലക്ഷത്തോളം പേരാണ് ഒരു മാസത്തിനകം ഈ വീഡിയോ കണ്ടിരിക്കുന്നത്. 

ദില്ലിയിലെ ഫര്‍സി കഫേയില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 'ഇല്യൂഷൻ ബിരിയാണി' യെന്നാണ് വീഡിയോയില്‍ കാണുന്ന ബിരിയാണിയെ ഇവര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 'ഇല്യൂഷൻ' എന്നാല്‍ ഇല്ലാത്തത്- അല്ലെങ്കില്‍ നമ്മുടെ തോന്നല്‍ എന്നെല്ലാം പറയാം. 

ഇത് ശരിക്കുമുള്ള ബിരിയാണിയല്ലേ, അതോ നമുക്ക് തോന്നുന്നതാണോ? എന്നെല്ലാം ഒരു നിമിഷം സംശയം തോന്നാം. വീണ്ടും വീഡിയോ കണ്ടുനോക്കും, അത് തീര്‍ച്ച. എന്നാലിതൊരു കണ്‍കെട്ടാണ്. 

ഒഴി‌ഞ്ഞ ഒരു ജാറിലേക്ക് ബിരിയാണി അരിയും, മസാലകളും, മുട്ടയും, ഉള്ളിയും അടക്കമുള്ള ചേരുവകള്‍ പ്രത്യേകമായി ഉപഭോക്താവിന്‍റെ മുന്നില്‍ വച്ച് തന്നെ ഇട്ട ശേഷം ഇത് മൂടി നന്നായി കുലുക്കുകയാണ്. ശേഷം ജാര്‍ തുറക്കുമ്പോള്‍ കാണുന്നത് നല്ല ആവി പൊങ്ങുന്ന ബിരിയാണിയാണ്. ഇതില്‍ മറ്റ് കഷ്ണങ്ങളെല്ലാം കാണാനുണ്ട്. 

സംഭവം ഒരു കണ്‍കെട്ട് തന്നെയാണെന്നാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്. വീഡിയോടെ ഇടയ്ക്ക് 'കട്ട്' വരുന്നുണ്ടെന്നും, നേരത്തെ തയ്യാറാക്കിയ ബിരിയാണിയാണ് ജാറിലുള്ളതെന്നും ബാക്കി ചെയ്യുന്നതെല്ലാം വെറും പ്രകടനമാണെന്നുമെല്ലാം ഏവരും അഭിപ്രായപ്പെടുന്നു. 

എന്തായാലും രസകരമായ വീഡിയോ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടുവെന്നത് നിസംശയം പറയാം. 

വീഡിയോ കണ്ടുനോക്കൂ...

Also Read:- 'ശ്രദ്ധ വേണം': കേരളത്തിലെത്തുന്ന പാലില്‍ വ്യാപകമായി മായം...

 

click me!