പ്രമേഹം മുതല്‍ ശരീരഭാരം കുറയ്ക്കാൻ വരെ സഹായിക്കുന്ന ആറ് സുഗന്ധവ്യഞ്ജനങ്ങള്‍

Published : Jul 27, 2025, 08:39 PM ISTUpdated : Jul 27, 2025, 08:41 PM IST
spices

Synopsis

വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ സുഗന്ധവ്യഞ്ജനങ്ങൾ സഹായിക്കും.

നമ്മുടെ അടുക്കളയില്‍ തന്നെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ വയറിലെ കൊഴുപ്പിനെ പുറംതള്ളാനും ശരീരഭാരം കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനുമൊക്കെ സഹായിക്കും. അത്തരത്തില്‍ ചില സുഗന്ധവ്യജ്ഞനങ്ങളെ പരിചയപ്പെടാം.

1. കുരുമുളക്

ഫൈബറും പെപ്പാറിനും അടങ്ങിയ കുരുമുളക് വയറിലെ കൊഴുപ്പ് അടിയുന്നത് തടയാനും കലോറിയെ കത്തിക്കാനും വണ്ണം കുറയ്ക്കാനും ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാനും സഹായിക്കും.

2. മഞ്ഞള്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ സുഗന്ധവ്യജ്ഞനമാണ് മഞ്ഞള്‍. ഇവയ്ക്ക് സന്ധിവാതത്തെ നിയന്ത്രിക്കാനുള്ള കഴിവുണ്ട്. ആന്‍റി മൈക്രോബിയല്‍ ഗുണങ്ങള്‍ അടങ്ങിയ മഞ്ഞള്‍ രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. കൊഴുപ്പ് കത്തിച്ചു കളയാനും മഞ്ഞളിന് കഴിവുണ്ട്. മഞ്ഞളിലെ കുര്‍ക്കുമിനാണ് ഇതിന് സഹായിക്കുന്നത്. അതുവഴി വയര്‍ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും.

3. കറുവപ്പട്ട

നിരവധി ഔഷധ ​ഗുണങ്ങളുള്ള ഒരു സുഗന്ധവ്യജ്ഞനമാണ് കറുവപ്പട്ട. ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ കറുവപ്പട്ട ശരീരഭാരം കുറയ്ക്കാനും ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനും കൊളസ്ട്രോളിനെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. ഇഞ്ചി

ജിഞ്ചറോൾസ്, ഷോഗോൾസ് എന്നറിയപ്പെടുന്ന സംയുക്തങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

5. വെളുത്തുള്ളി

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്താം. നാരുകള്‍ അടങ്ങിയ വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

6. ഗ്രാമ്പൂ

ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഗ്രാമ്പൂ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

PREV
Read more Articles on
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍