
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ചായക്കൊപ്പം കഴിക്കാൻ എല്ലാവരും ഇഷ്ടപ്പെടുന്ന വിഭവമാണ് ഉള്ളിവട. ഇവ എങ്ങനെ എളുപ്പത്തില്‍ തയ്യാറാക്കാമെന്ന് നോക്കാം.
വേണ്ട ചേരുവകൾ
സവാള നീളത്തിൽ അരിഞ്ഞത്- 2 കപ്പ് മുളകുപൊടി - ഒരു സ്പൂൺ
മൈദ - ഒരു കപ്പ്
ഇഞ്ചി ചതച്ചത് - രണ്ട് സ്പൂൺ
ഉപ്പ് - ഒരു സ്പൂൺ
കായപ്പൊടി - അര സ്പൂൺ
എണ്ണ - അര ലിറ്റർ
കറിവേപ്പില - രണ്ട് തണ്ട്
തയ്യാറാക്കുന്ന വിധം
മൈദയിലേക്ക് ആവശ്യത്തിന് സവാള നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേയ്ക്ക് ആവശ്യത്തിന് മുളകുപൊടിയും കായപ്പൊടിയും ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം കറിവേപ്പിലയും ഇഞ്ചിയും ചേർത്ത് നല്ലതുപോലെ കൈകൊണ്ട് കുഴച്ചെടുത്ത് കുറച്ച് സമയം അടച്ചു വയ്ക്കുക. അതിനുശേഷം ഇത് കൈകൊണ്ട് ചെറിയ ഉരുളകളാക്കി എണ്ണയിലേക്ക് ഇട്ട് നല്ലപോലെ വറുത്തെടുക്കുക.