
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ഉഴുന്നുവടയും സാമ്പാറും ഒരുമിച്ച് കഴിച്ചിട്ടുണ്ടോ? ചായക്കടയിലെ മൊരിഞ്ഞ ഉഴുന്നുവട വീട്ടില്‍ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ?
വേണ്ട ചേരുവകൾ
ഉഴുന്ന് - രണ്ട് കപ്പ്
പച്ചമുളക് - രണ്ടെണ്ണം
സവാള - ഒരെണ്ണം
ഇഞ്ചി - രണ്ട് സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ഒരു തണ്ട്
എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉഴുന്നു വെള്ളത്തിൽ കുതിരാനായി ഇട്ടതിനുശേഷം നല്ലപോലെ ഇതിനെ ഒന്ന് അരച്ചെടുക്കുക. അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേയ്ക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞതും പച്ചമുളകും, ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ച് കറിവേപ്പിലയും ചേർത്ത് നന്നായിട്ട് കൈകൊണ്ട് കുഴച്ചെടുക്കുക. ശേഷം ചെറിയ ഉരുളകളാക്കി എടുത്തു എണ്ണയിലേക്കിട്ട് വറുത്തെടുക്കാവുന്നതാണ്. അതിനുശേഷം നല്ല കുറുകിയ സാമ്പാറിനൊപ്പം വിളമ്പാവുന്നതാണ്.